ബാങ്കോക്ക്: സന്യാസിമാരുമായുള്ള ലൈംഗികദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 100 കോടി രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. ഏകേദശം 385 മില്യൺ ബാത്താണ് (102.14 കോടി രൂപ) ഇവർ തട്ടിയെടുത്തത്. ബി.ബി.സിയാണ് തട്ടിപ്പിന്റെ വിവരം ആദ്യമായി പുറത്തുകൊണ്ടുവന്നത്.
തായ്‍ലാൻഡ് പൊലീസ് പറയുന്നത് പ്രകാരം സന്യാസിമാരുമായി ലൈംഗികബന്ധത്തിലേർപ്പെട്ടതിന് ശേഷം അതിന്റെ വിഡിയോയും ചിത്രങ്ങളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവർ പണം തട്ടിയത്. ഏകദേശം 80,000ത്തോളം ഫോട്ടോകളും നിരവധി വിഡിയോകളും ഇവരുടെ കൈവശമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
ജൂണിലാണ് പൊലീസിന് കേസ് സംബന്ധിച്ച് വിവരം ലഭിക്കുന്നത്. ഒരു സന്യാസി പദവി രാജിവെച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് തട്ടിപ്പിലേക്കുള്ള വഴിതുറന്നത്. ഈ സന്യാസിയുമായുള്ള ബന്ധത്തിൽ തനിക്ക് കുഞ്ഞുപിറന്നുവെന്നും അതിനാൽ ഏഴ് മില്യൺ ബാത്ത് നഷ്ടപരിഹാരമായി നൽകണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു.
പൊലീസിന്റെ വിശദമായ അന്വേഷണത്തിൽ നിരവധി സന്ന്യാസിമാർ ഇത്തരത്തിൽ തട്ടിപ്പിന് ഇരയായെന്ന് കണ്ടെത്തി. യുവതിക്കെതിരെ തട്ടിക്കൊണ്ട് പോകൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നിങ്ങനെ നിരവധി വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ സന്യാസിമാരുടെ മേലുള്ള നിരീക്ഷണം കൂടുതൽ ശക്തമാക്കാനൊരുങ്ങുകയാണ് സന്ന്യാസിസഭകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.