മാർക് സക്കർബെർഗ്

ഉപയോക്താക്കളുടെ വിവരങ്ങൾ വിറ്റ കേസ്: മെറ്റ സി.ഇ.ഒ സക്കർബെർഗിനെതിരെ വിചാരണ തുടങ്ങി

വിൽമിങ്ടൺ: ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങൾ വിറ്റ് വരുമാനമുണ്ടാക്കിയ കേസിൽ മെറ്റ സി.ഇ.ഒ മാർക് സക്കർബെർഗ്, കമ്പനിയിലെ ഇപ്പോഴത്തെയും മുമ്പത്തെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ വിചാരണ തുടങ്ങി.

പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടിങ് കമ്പനിയായ കേംബ്രിഡ്ജ് അനലിറ്റക്കക്കും മറ്റ് തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ക്കും ഫേസ്ബുക്കിലെ കോടിക്കണക്കിന് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ വിറ്റ കേസില്‍ ഫേസ്ബുക്ക് നൽകേണ്ടി വന്ന 500 കോടി ഡോളർ പിഴയും കോടതി ചെലവുകളും ചേർത്ത് 800 കോടി​ ഡോളർ (ഏകദേശം 68000 കോടി രൂപ) സക്കർബെർഗും കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരും നല്‍കണമെന്നാണ് മെറ്റ നിക്ഷേപകരുടെ ആവശ്യം.

ഡയറക്ടർ ബോർഡിൽനിന്ന് മറച്ചുവെച്ചാണ് ഇടപാട് നടത്തിയതെന്ന് പരാതിയിൽ പറയുന്നു. സോഷ്യല്‍ മീഡിയ പ്രചാരണം നടത്താനാണ് കേംബ്രിഡ്ജ് അനലിറ്റക്ക ഈ വിവരങ്ങള്‍ ഉപയോഗിച്ചത്. ഇതിലെ സ്വകാര്യത ലംഘനം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.

Tags:    
News Summary - Privacy violation: Trial begins against Facebook CEO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.