കിയവ്: യുക്രെയ്ൻ പ്രധാനമന്ത്രി ഡെനിസ് ഷ്മിഹാലിനെ മാറ്റി ഉപപ്രധാനമന്ത്രിയും സാമ്പത്തികകാര്യ മന്ത്രിയുമായ യൂലിയ സിരിദെങ്കോക്ക് ചുമതല നൽകി. റുസ്തം ഉമെറോവിനെ മാറ്റി ഷ്മിഹാലിന് പ്രതിരോധ വകുപ്പിന്റെ ചുമതല നൽകും.
റഷ്യയുമായുള്ള യുദ്ധ സാഹചര്യവും ആഭ്യന്തര ആയുധ ഉൽപാദനവും കാര്യക്ഷമമായി കൈകാര്യം ചെയ്യാനാണ് മാറ്റമെന്ന് പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു. 2020 മാർച്ച് മുതൽ പ്രധാനമന്ത്രിയായ ഡെനിസ് ഷ്മിഹാൽ യുക്രെയ്ന്റെ ചരിത്രത്തിൽ കൂടുതൽ കാലം ഈ പദവി വഹിച്ചയാളാണ്.
അദ്ദേഹത്തിന്റെ സേവനം പ്രതിരോധ രംഗത്ത് കൂടുതൽ പ്രയോജനപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. പുതിയ പ്രധാനമന്ത്രി യൂലിയ സിരിദെങ്കോ യുക്രെയ്നിന്റെ ഉന്നതതല ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്നു. അമേരിക്കയുമായി കരാറിലെത്തിയ ചർച്ച നയിച്ചതും അവരാണ്. 2022ൽ റഷ്യയുമായി യുദ്ധം ആരംഭിച്ച ശേഷം പ്രതിരോധ മന്ത്രിയെയും സൈന്യത്തലവന്മാരെയും മാറ്റിയിട്ടുണ്ടെങ്കിലും ആദ്യമായാണ് പ്രധാനമന്ത്രിയെ മാറ്റുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.