ഇ​ന്തോ​നേ​ഷ്യ​ൻ പ്രാദേശിക പാർലമെന്‍റ് മന്ദിരത്തിന് പ്രതിഷേധക്കാർ തീയിട്ടപ്പോൾ ചിത്രം: റോയിട്ടേഴ്സ്

ഇന്തോനേഷ്യയിൽ പ്രാദേശിക പാർലമെന്റ് മന്ദിരത്തിന് ജനക്കൂട്ടം തീയിട്ടു

ജ​കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ൽ നി​യ​മ​സ​ഭാം​ഗ​ങ്ങ​ൾ​ക്ക് അ​ഞ്ചു​കോ​ടി ഭ​വ​ന അ​ല​വ​ൻ​സ് ന​ൽ​കു​ന്ന​തി​നെ​തി​രെ തെ​രു​വി​ലി​റ​ങ്ങി​യ ജ​ന​ക്കൂ​ട്ടം സൗ​ത്ത് സു​ല​വേ​സി​യി​ലെ മ​കാ​സ​റി​ൽ പ്രാ​ദേ​ശി​ക പാ​ർ​ല​മെ​ന്റ് മ​ന്ദി​ര​ത്തി​ന് തീ​യി​ട്ടു.

ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെയ്തു. നിരവധി കെ​ട്ടി​ട​ങ്ങ​ൾ അഗ്നിക്ക് ഇരയാക്കി. പലയിടത്തും ജനക്കൂട്ടം സു​ര​ക്ഷാ സേ​ന​യു​മാ​യി ഏ​റ്റു​മു​ട്ട​ി. 580 നി​യ​മ​സ​ഭാം​ഗ​ങ്ങ​ൾ​ക്കും ശ​മ്പ​ള​ത്തി​നു പു​റ​മെ പ്ര​തി​മാ​സം അ​ഞ്ചു​കോ​ടി രൂ​പ (3,075 യു.​എ​സ് ഡോ​ള​ർ) ഭ​വ​ന അ​ല​വ​ൻ​സ് ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ട് പുറത്തുവന്നതിനെ തുട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച​യാ​ണ് ജ​കാ​ർ​ത്ത​യി​ൽ പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം പ്രഖ്യാപി​ച്ച അ​ല​വ​ൻ​സ് ജ​കാ​ർ​ത്ത​യി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ വേ​ത​ന​ത്തി​ന്റെ 10 ഇ​ര​ട്ടി​യോ​ള​മാ​ണ്.

Tags:    
News Summary - Indonesia: Mob sets fire to local parliament building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.