നരേന്ദ്ര മോദി, ഡോണാൾഡ് ട്രംപ്

നൊബേലിന് ശിപാർശ ചെയ്യണമെന്ന ട്രംപിന്റെ ആവശ്യത്തോട് മോദി നോ പറഞ്ഞു; തീരുവക്ക് പിന്നിലെ കാരണം ചൂണ്ടിക്കാട്ടി ന്യൂയോർക്ക് ടൈംസ്

വാഷിങ്ടൺ: ഇന്ത്യക്കുമേൽ 50 ശതമാനം തീരുവ ഏർപ്പെടുത്തിയ യു.എസ് തീരുമാനത്തിന് പിന്നിൽ നൊബേൽ സമ്മാനത്തിന് ശിപാർശ നൽകണമെന്ന യു.എസ് പ്രസിഡന്റിന്റെ ആവശ്യം നരേന്ദ്ര മോദി നിരസിച്ചതാണെന്ന് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്. ജൂൺ 17ന് നടന്ന ഫോൺ സംഭാഷണത്തിലായിരുന്നു ട്രംപിന്റെ ആവശ്യം. എന്നാൽ, മോദി ഇത് നിരസിക്കുകയായിരുന്നു. ഇതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണതെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ജൂൺ 17ന് ഇന്ത്യ-പാകിസ്താൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ താൻ വലിയ പങ്കുവഹിച്ചെന്ന് മോദിയോട് ട്രംപ് പറഞ്ഞു. അതിനൊപ്പം പാകിസ്താൻ തന്നെ നൊബേൽ സമ്മാനത്തിനായി ശിപാർശ ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. ഇതിനൊപ്പം ഇന്ത്യയും ഇത്തരത്തിൽ ശിപാർശ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, പാകിസ്താനുമായുള്ള യുദ്ധം തീർക്കാൻ ട്രംപ് ഇടപെട്ടുവെന്ന അവകാശവാദം അംഗീകരിക്കാൻ മോദി തയാറായില്ല. നൊബേലിന് ശിപാർശ ചെയ്യണമെന്ന ആവശ്യവും നിരസിച്ചു. ഇതോടെയാണ് ഇന്ത്യക്കുമേൽ അധിക തീരുവ ഏർപ്പെടുത്താൻ യു.എസ് തീരുമാനിച്ചതെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്.

ഡോണൾഡ് ട്രംപിന് കനത്ത തിരിച്ചടി; തീരുവകളിൽ പലതും നിയമവിരുദ്ധമെന്ന് യു.എസ് കോടതി

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മറ്റ് രാജ്യങ്ങൾക്കുമേൽ ഏർപ്പെടുത്തിയ തീരുവകളിൽ പലതും നിയമവിരുദ്ധമെന്ന് വിധിയുമായി യു.എസ് കോടതി. ഫെഡറൽ അപ്പീൽ കോടതിയുടേതാണ് വിധി. വിവിധ രാജ്യങ്ങൾക്കുമേൽ തീരുവ ഏർപ്പെടുത്താനുള്ള ട്രംപിന്റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടി നൽകുന്നതാണ് കോടതി ഉത്തരവ്.

നേരത്തെ ഡോണാൾഡ് ട്രംപിന് അനിനിയന്ത്രിതമായി തീരുവ ചുമത്താൻ അധികാരമില്ലെന്ന് കീഴ്കോടതി വിധിച്ചിരുന്നു. തുടർന്ന് ഈ വിധിക്കെതിരെ ട്രംപ് അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു. ട്രംപിന്റെ വ്യാപാരനയങ്ങളെ കുറിച്ച് സംശയം ജനിപ്പിക്കുന്നതാണ് അപ്പീൽ കോടതിയിൽ നിന്നുണ്ടായ ഉത്തരവ്.

1970ലെ നിയമത്തെ കൂട്ടുപിടിച്ചാണ് ഡോണാൾഡ് ട്രംപ് വിവിധ രാജ്യങ്ങൾക്കുമേൽ തീരുവ ചുമത്തുന്നത്. എമർജൻസി ഇക്കണോമിക് പവർ ആക്ട് പ്രകാരമാണ് ട്രംപിന്റെ നടപടികളെല്ലാം. എന്നാൽ, വിവിധ രാജ്യങ്ങൾക്കുമേൽ ഉ​പരോധം ഏർപ്പെടുത്താൻ മാത്രമാണ് ഈ നിയമം ഉപയോഗിക്കാൻ കഴിയുക എന്നാണ് വിലയിരുത്തൽ.

അതേസമയം, നിലവിലുള്ള താരിഫുകൾ ഒഴിവാക്കിയാൽ അത് സമ്പദ്‍വ്യവസ്ഥയിൽ വലിയ തിരിച്ചടികളുണ്ടാക്കുമെന്ന് ട്രംപ് ഭരണകൂടം കോടതിയിൽ വാദിച്ചു. യു.എസ് കോടതി കേസ് പരിഗണിക്കുന്നതിന് മുമ്പ് ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാക്കൾ വിവിധ രാജ്യങ്ങളുമായി യു.എസ് ഉണ്ടാക്കിയ കരാറുകളുടെ ഭാവിയിൽ ആശങ്കപ്രകടിപ്പിച്ചിരുന്നു. ഇതിൽ യുറോപ്യൻ യൂണിയനുമായുണ്ടാക്കിയ കരാറിന്റെ ഭാവി സംബന്ധിച്ചാണ് അവർ പ്രധാനമായും ആശങ്ക പ്രകടിപ്പിച്ചത്.

കോടതി വിധിക്ക് പിന്നാലെ ട്രൂത്ത് സോഷ്യലിലൂടെ പ്രതികരണവുമായി ഡോണൾഡ് ട്രംപ് രംഗത്തെത്തി. ഇന്ന് കോടതി നമ്മുടെ താരിഫ് പൂർണമായും ഒഴിവാക്കണമെന്ന് അഭിപ്രായപ്പെട്ടു. അങ്ങനെ ചെയ്താൽ അമേരിക്കയെ സംബന്ധിച്ചടുത്തോളം അതൊരു ദുരന്തമായിരിക്കും. കോടതി നടപടികൾക്കൊടുവിൽ അന്തിമമായി വിജയം അമേരിക്കക്ക് തന്നെയായിരിക്കുമെന്നും ട്രംപ് പറഞ്ഞു.

അതേസമയം, യു.എസ് സുപ്രീംകോടതിയിൽ കേസെത്തുമ്പോൾ ട്രംപ് ഭരണകൂടത്തിന് തിരിച്ചടിയുണ്ടാകുമെന്ന് പ്രവചിക്കുന്ന നിരവധിപേരുണ്ട്. പല ഗവേഷകർക്കും നിയമവിദഗ്ധരും പ്രവചിക്കുന്നത് ട്രംപിന് കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്നാണ്.

Tags:    
News Summary - Modi said no to Trump's request to nominate him for Nobel Prize

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.