8ാം ശമ്പളകമീഷൻ ഔദ്യോഗികമായി ഇതുവരെ രൂപീകരിച്ചില്ലെങ്കിലും ജൂലെ ഒന്നോടുകൂടി ക്ഷാമബത്തയിൽ വർധനവ് പ്രതീക്ഷിക്കുകയാണ് കേന്ദ്ര സർക്കാർ ജീവനക്കാർ. സർക്കാർ വർധനവ് പ്രഖ്യാപിച്ചാൽ പുതിയ ശമ്പള കമീഷനു മുമ്പുള്ള അവസാനത്തെ അലവൻസ് വർധനവായിരിക്കും ഇത്. ഇനി അങ്ങനെയൊരു പ്രഖ്യാപനം ഉണ്ടായാലും മിതമായി വർധനവ് മാത്രമേ ജീവനക്കാർ പ്രതീക്ഷിക്കുന്നുള്ളൂ.
ഉപഭോക്തൃ വില സൂചിക(സി.പി.ഐ) ഏപ്രിൽ മാസത്തെ 3.16 ശതമാനത്തിൽ നിന്ന് മെയ് മാസത്തിൽ 2.82 ശതമാനത്തിലേക്ക് ഇടിഞ്ഞതോടെ ഇന്ത്യയിലെ റീടെയിൽ പണപ്പെരുപ്പം കഴിഞ്ഞ 6 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. മെയിലെ സി.പി.ഐ റേറ്റ് 2019ൽ രേഖപ്പെടുത്തിയ 2.57 ശതമാനത്തെക്കാൾ കുറവാണ്.
നാഷണൽ സ്റ്റാറ്റിക്സ് നൽകുന്ന വിവരമനുസരിച്ച് പഞ്ചസാര, മുട്ട, ഗാർഹിക വസ്തുക്കൾ തുടങ്ങിയവയുടെ വില കുറവുമൂലം ഭക്ഷ്യ വിലപ്പെരുപ്പം കുത്തനെ ഇടിഞ്ഞതാണ് സി.പി.ഐ താഴേക്ക് പോകാൻ കാരണം. റീടെയിൽ ഇൻഫ്ലേഷൻ കുറയുന്നത് വഴി ഗാർഹിക ചെലവുകൾ ലാഭിക്കാൻ സഹായിക്കുമെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ കേന്ദ്ര ജീവനക്കാർക്ക് ക്ഷാമബത്തയിൽ വലിയ വർധന പ്രതീക്ഷിക്കാനാകില്ല.
സാധാരണയായി ജനുവരി, ജൂലൈ മാസങ്ങളിൽ ക്ഷാമബത്ത വർധനവ് പ്രഖ്യാപിക്കാറില്ല. മാർച്ചിൽ ഉത്സവ സീസണിൽ ക്ഷാമബത്ത വർധനവ് പ്രഖ്യാപിച്ച ശേഷം അടുത്ത വർധനവ് സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ പ്രഖ്യാപിച്ചിട്ടുണ്ട്.അങ്ങനെ നോക്കുമ്പോൾ അടുത്ത മാസം അത്തരത്തിലൊരു പ്രഖ്യാപനം ഉണ്ടാകുമോ എന്നതും സംശയമാണ്. എന്നാൽ എപ്പോഴെങ്കിലും ആ പ്രഖ്യാപനം ഉണ്ടായാൽ ജൂലൈ 1 മുതലുള്ള മുൻകാല പ്രാബല്യത്തിലാണ് വരിക. 8ാം ശമ്പള കമീഷന്‍റെ രൂപീകരണം ഇനിയും വൈകാനുള്ള സൂചനകളാണ് ലഭിച്ചു വരുന്നത്. പേ പാനലിൽ സർക്കാർ പല പോസ്റ്റുകളിൽ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.