അടുപ്പിൽ തിളക്കുന്നത് വ്യാജനോ? ഒരു മാസത്തിനിടെ 17,000 ലിറ്റർ വ്യാജ വെളിച്ചെണ്ണ പിടികൂടി

തിരുവനന്തപുരം: ഒരു മാസത്തിനിടെ സംസ്ഥാനത്ത് 1,014 പരിശോധനകൾ നടത്തി 17,000ത്തോളം ലിറ്റർ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തതായി ആരോഗ്യ മന്ത്രി വീണ ജോർജ്. 25 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി.

കേരസൂര്യ, കേര ഹരിതം, കുട്ടനാടൻ കേര തുടങ്ങിയ പേരിലുള്ള വെളിച്ചെണ്ണ നിർമാതാക്കൾക്കെതിരെ നിയമ നടപടി സ്വീകരിച്ചു. ഏപ്രിൽ മുതൽ സംസ്ഥാനത്ത് 21,030 ഭക്ഷ്യ സുരക്ഷ പരിശോധനകളാണ് നടത്തിയത്. 331 സ്ഥാപനങ്ങൾക്കെതിരെ കേസ് ഫയൽ ചെയ്തു. 1613 സ്ഥാപനങ്ങളിൽ നിന്നും 63 ലക്ഷം രൂപ പിഴ ഈടാക്കി.

വെ​ളി​ച്ചെ​ണ്ണ നി​ർ​മാ​ണ യൂ​ണി​റ്റു​ക​ൾ, റീ ​പാ​ക്കി​ങ് യൂ​ണി​റ്റു​ക​ൾ, മൊ​ത്ത-​ചി​ല്ല​റ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാണ് പരിശോധന നടത്തുന്നത്.

കൂടുതൽ സ്ഥലങ്ങളിൽ വരും ദിവസങ്ങളിൽ പരിശോധന നടത്തും. ഉപഭോക്താക്കൾക്ക് ഭക്ഷ്യസുരക്ഷ സംബന്ധിച്ച പരാതികൾ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം.

വില കൂടുന്തോറും മായവും കൂടുന്നു

വെ​ളി​ച്ചെ​ണ്ണ വി​ല കു​ത്ത​നെ ഉ​യ​ർ​ന്ന​തി​നാ​ൽ മാ​യം ചേ​ർ​ക്കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി. കേ​ര​ള​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വ്യാ​ജ​ൻ പി​ടി​മു​റു​ക്കി​യി​ട്ടു​ള്ള​ത്. ബ്രാ​ൻ​ഡു​ക​ളു​ടെ ഉ​ൾ​പ്പെ​ടെ പേ​രു​പ​യോ​ഗി​ച്ച് നി​ര​വ​ധി വ്യാ​ജ​ൻ​മാ​ർ വി​പ​ണി​യി​ലു​ണ്ടെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. വാ​സ​ന​യും നി​റ​വും ല​ഭി​ക്കു​ന്ന​തി​ന് വെ​ളി​ച്ചെ​ണ്ണ​യി​ൽ പാം ​ഓ​യി​ൽ, സ​ൺ​ഫ്ള​വ​ർ ഓ​യി​ൽ എ​ന്നി​വ ചേ​ർ​ക്കു​ന്നു​വെ​ന്നും പ​റ​യു​ന്നു.

ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യ പാം​കേ​ർ​ണ​ൽ ഓ​യി​ൽ, പാ​ര​ഫീ​ൻ ഓ​യി​ൽ എ​ന്നി​വ​യും വ്യാ​പ​ക​മാ​യി ചേ​ർ​ക്കു​ന്നു​ണ്ട്. അ​മി​ത ലാ​ഭ​മു​ണ്ടാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ വെ​ളി​ച്ചെ​ണ്ണ​യി​ൽ വി​ല കു​റ​ഞ്ഞ എ​ണ്ണ​ക​ൾ ക​ല​ർ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഓ​ണ​ക്കാ​ല​മാ​കു​ന്ന​തോ​ടെ വെ​ളി​ച്ചെ​ണ്ണ​ക്ക്​ ഡി​മാ​ൻ​ഡ് കൂ​ടും. മാ​യം ചേ​ർ​ത്ത വെ​ളി​ച്ചെ​ണ്ണ​യു​ടെ വി​ൽ​പ​ന​ക്കെ​തി​രെ പൊ​തു​ജ​നം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പ് അ​റി​യി​ച്ചു.

അതിനിടെ, ഓ​ണ​ത്തി​ന് മു​മ്പ് വെ​ളി​ച്ചെ​ണ്ണ​ക്ക് ഇ​നി​യും വി​ല കു​റ​യു​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍. നി​ല​വി​ല്‍ സ​പ്ലൈ​കോ വ​ഴി ല​ഭ്യ​മാ​കു​ന്ന വെ​ളി​ച്ചെ​ണ്ണ​യു​ടെ സ​ബ്സി​ഡി നി​ര​ക്ക് ലി​റ്റ​റി​ന്‌ 349 രൂ​പ​യാ​ണ്. 429 രൂ​പ​യാ​ണ്‌ സ​ബ്സി​ഡി​യി​ത​ര നി​ര​ക്ക്. ഈ ​ര​ണ്ട് നി​ര​ക്കും എ​ത്ര​ത്തോ​ളം കു​റ​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് ച​ർ​ച്ച ചെ​യ്യും. തു​ട​ർ​ന്ന്‌ പു​തി​യ വി​ല പ്ര​ഖ്യാ​പി​ക്കു​മെ​ന്നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന്‌ മ​റു​പ​ടി​യാ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു

Tags:    
News Summary - 17,000 liters of fake coconut oil seized in a month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT