ഇന്നും സ്വർണവില കുറഞ്ഞു; 12 ദിവസത്തിനിടെ ഇടിഞ്ഞത് 2,320 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണത്തിന് ഇന്നും വിലകുറഞ്ഞു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ഇടിഞ്ഞത്. ഇതോടെ ഗ്രാമിന് 9,180 രൂപയും പവന് 73,440 രൂപയുമായി. ട്രംപ്-സെലെൻസ്‌കി കൂടിക്കാഴ്ചയോട് വിപണി വലിയ രീതിയിൽ പ്രതികരിച്ചിട്ടില്ല. അതേസമയം, റഷ്യയും ഉക്രെയ്‌നും തമ്മിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നാൽ സ്വർണ വില വീണ്ടും കുത്തനെ കുറയാൻ സാധ്യതയുണ്ട്.

ഇന്നലെ ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 9235 രൂപയും പവന് 73,880 രൂപയുമായിരുന്നു ഇന്നലത്തെ വില. ആഗസ്റ്റ് എട്ടിന് റെക്കോഡ് വിലയായ 75,760 രൂപയിൽ എത്തിയ ശേഷം 12 ദിവസമായി വില കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇക്കാലയളവിൽ 2,320 രൂപയാണ് ഇടിഞ്ഞത്.

സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15ന് പവൻ വില 74240 രൂപയായിരുന്നു. 16ന് ഒരുവിഭാഗം സ്വർണവ്യാപാരികൾ പവന് 40 രൂപയും മറുവിഭാഗം 80 രൂപയും കുറച്ചു. ഇതോടെ 74160 രൂപക്കാണ് വ്യാപാരം നടന്നത്. ഇതിന് ശേഷം മൂന്നുദിവസം വിലയിൽ മാറ്റമുണ്ടായില്ല.

18 കാരറ്റ് സ്വർണത്തിന് 30 രൂപ കുറഞ്ഞ് 7585 രൂപക്കാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തിലെ ഏറ്റവും കൂടിയ വിലയായ 75,760 രൂപ ആഗസ്റ്റ് എട്ടിനും ഏറ്റവും കുറഞ്ഞ വിലയായ 73,200 രൂപ ആഗസ്റ്റ് ഒന്നിനും രേഖപ്പെടുത്തി.

18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 7535 രൂപയും 14 കാരറ്റിന് ഗ്രാമിന് 5865 രൂപയും ഒമ്പത് കാരറ്റിന് 3780 രൂപയുമാണ് ഇന്നത്തെ വിപണിവില.

ആഗസ്റ്റ് മാസത്തെ സ്വർണ വില

1- Rs. 73,200 (Lowest of Month)

2- 74320

3- 74320

4- 74360

5- 74960

6- 75040

7- 75200

8- 75,760 (Highest of Month)

9- 75560

10- 75560

11 75000

12- 74360

13- 74320

14- 74320

15- 74240

16- 74200

17- 74200

18- 74200

19- 73880

20- 73,440

Tags:    
News Summary - todays gold price kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT