സ്വർണവില രാവിലെയും വൈകുന്നേരവും കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. രാവിലെ ഗ്രാമിന് 5 രൂപയും വൈകുന്നേരം 40 രൂപയുമാണ് വർധിച്ചത്. ഗ്രാമിന് 45 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഗ്രാമിന്റെ വില 9150 രൂപയായാണ് ഉയർന്നത്. പവന്റെ വില 73200 രൂപയായാണ് വർധിച്ചത്. ആഗോളവിപണിയിലും സ്വർണവില ഉയർന്നു.

ആഗോളതലത്തിൽ ഉടലെടുത്ത സംഘർഷസാഹചര്യം മൂലം ഡോളർ ഇടിയുന്നത് സ്വർണവിലെ സ്വാധീനിക്കുന്നുണ്ട്. സ്​പോട്ട് ഗോൾഡിന്റെ വില 0.4 ശതമാനമാണ് ഉയർന്നത്. ആഗോള വിപണിയിൽ വില ഔൺസിന് 0.4 ശതമാനം ഉയർന്ന് 3,350 ഡോളറായി ഉയർന്നു. കഴിഞ്ഞ ദിവസം ആഗോളവിപണിയിൽ സ്വർണവിലയിൽ 1.1 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.3 ശതമാനം ഉയർന്ന് 3,356.70 ഡോളറായി. ഡോളർ നിരക്കിൽ 0.4 ശതമാനം ഇടിവുണ്ടായി. ഇന്ത്യൻ ഓഹരിവിപണികളിലും ഇന്ന് നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റിയും സെൻസെക്സും ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ബോംബെ സൂചികയിൽ ഇന്ന് 501 പോയിന്റിന്റെ നഷ്ടമാണുണ്ടായത്.

0.61 ശതമാനം നഷ്ടത്തോടെ 81,757.73 പോയിന്റിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരുഘട്ടത്തിൽ സെൻസെക്സിൽ 651 പോയിന്റിന്റെ വരെ നഷ്ടമുണ്ടായെങ്കിലും പിന്നീട് തിരികെ കയറുകയായിരുന്നു. ദേശീയ സൂചിക നിഫ്റ്റിയിൽ 143 പോയിന്റ് നഷ്ടമുണ്ടായി.

Tags:    
News Summary - Gold drifts higher; platinum at highest in over a decade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2025-07-10 04:27 GMT