സ്വർണവില കൂടി

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടി. ഇതോടെ ഗ്രാമിന് 9020 രൂപയും പവന് 72,160 രൂപയുമായി. ഇന്ന​ലെ ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞിരുന്നു. 9,000 രൂപ, 72,000 രൂപ എന്നിങ്ങനെയായിരുന്നു യഥാക്രമം ഗ്രാം, പവൻവില. ഈമാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.

അതേസമയം, തിങ്കളാഴ്ച സ്വർണവില വർധിച്ചിരുന്നു. ​ഗ്രാമിന് 50 രൂപയുടെ വർധനയാണ് ഉണ്ടായത്. 9060 രൂപയായാണ് കൂടിയത്. പവന്റെ വില 400 രൂപ ഉയർന്ന് 72,480 രൂപയായിരുന്നു.

സ്​പോട്ട് ഗോൾഡിന്റെ വില ഔൺസിന് 3,315.93 ഡോളറായി കൂടി. യു.എസ് ഡോളർ ശക്തമാകുന്നതും ട്രഷറി വരുമാനം ഉയർന്നതും പുതിയ താരിഫുകൾ ഏർപ്പെടുത്തുമെന്ന ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനവും സ്വർണവിലയെ സ്വാധീനിക്കുന്നു.

ഈ മാസത്തെ സ്വർണ വില

1- 72160

2-72520

3-72,840 (Highest of Month)

4-72400

5-72480

6-72480

7-72080

8-72480

9- 72,000 (Lowest of Month)

10- 72,160

Tags:    
News Summary - todays gold price kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT