കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ കുറഞ്ഞനിരക്കിൽ. ഗ്രാമിന് 60 രൂപയുടെ കുറവാണ് ഉണ്ടായത്. 9000 രൂപയായാണ് സ്വർണവില കുറഞ്ഞത്. പവന്റെ വില 480 രൂപയായി കുറഞ്ഞു. 72,000 രൂപയായാണ് സ്വർണവില കുറഞ്ഞത്. ആഗോളവിപണിയിലും സ്വർണവില കുറഞ്ഞു.
സ്പോട്ട് ഗോൾഡിന്റെ വില ഔൺസിന് 3,301.50 ഡോളറായി കുറഞ്ഞു. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്ക് 0.2 ശതമാനം ഇടിഞ്ഞ് 3,310.10 ഡോളറായി. യു.എസ് ഡോളർ ശക്തമാകുന്നതും ട്രഷറി വരുമാനം ഉയർന്നതും പുതിയ താരിഫുകൾ ഏർപ്പെടുത്തുമെന്ന ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനവും സ്വർണവിലയെ സ്വാധീനിക്കുന്നു.
ഇറക്കുമതി ചെയ്യുന്ന ചെമ്പിനും സെമികണ്ടക്ടറുകൾക്കും ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾക്കും 50 ശതമാനം നികുതി ചുമത്തുമെന്ന് ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നു. ബ്രിക്സ് രാജ്യങ്ങൾക്കുമേൽ 10 ശതമാനം അധിക തീരുവ ചുമത്തുമെന്നും ട്രംപ് അറിയിച്ചിരുന്നു. ഇതും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
യു.എസ് ഡോളർ ഇൻഡക്സ് ഇപ്പോഴും ഉയർന്നനിരക്കിൽ തന്നെ തുടരുകയാണ്. യു.എസിലെ പത്ത് വർഷത്തെ ട്രഷറി ബോണ്ടുകളിൽ നിന്നുള്ള വരുമാനം മൂന്ന് വർഷത്തിനിടയിലെ ഉയർന്ന നിരക്കിലേക്ക് എത്തി. ആഗോള വിപണിയിൽ സ്പോട്ട് സിൽവറിന്റെ വില 0.5 ശതമാനം ഇടിഞ്ഞ് ഔൺസിന് 36.58 ഡോളറായി. പ്ലാറ്റിനത്തിന്റെ വില 0.8 ശതമാനം ഇടിഞ്ഞ് 1,348 ഡോളറായും കുറഞ്ഞു.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്വർണവില വർധിച്ചിരുന്നു. ഗ്രാമിന് 50 രൂപയുടെ വർധനയാണ് ഉണ്ടായത്. 9060 രൂപയാണ് വർധിച്ചത്. പവന്റെ വില 400 രൂപയും ഉയർന്നു. 72,480 രൂപയായാണ് സ്വർണവില വർധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.