കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (ഐ.ബി), അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫിസർ ഗ്രേഡ് 2/എക്സിക്യൂട്ടിവ് തസ്തികയിൽ നിയമനത്തിന് ആഗസ്റ്റ് 10 വരെ അപേക്ഷ സ്വീകരിക്കും. വിവരങ്ങൾ https://mha.gov.in/eu/notifications/vacancies ൽ. ജനറൽ സെൻട്രൽ സർവിസ്, ഗ്രൂപ് സി നോൺ ഗസറ്റഡ് വിഭാഗത്തിൽപെടുന്ന തസ്തികയാണിത്. ശമ്പള നിരക്ക് 44,900-1,42,400 രൂപ.
ഒഴിവുകൾ: 3,717 ഒഴിവുകളാണ് രാജ്യമാകെ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സംവരണം ചെയ്യപ്പെടാത്ത ഒഴിവുകൾ 1537 (ഇ.ഡബ്ല്യു.എസ് 442, ഒ.ബി.സി നോൺ ക്രീമിലെയർ 946, എസ്.സി 566, എസ്.ടി 226 എന്നിങ്ങനെയാണ് സംവരണ ഒഴിവുകൾ).
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. പ്രായപരിധി 10.08.2025ൽ 18-27 വയസ്സ്. പട്ടികജാതി/വർഗ വിഭാഗത്തിന് അഞ്ചു വർഷവും ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗങ്ങൾക്ക് മൂന്നു വർഷവും പ്രായപരിധിയിൽ ഇളവുണ്ട്. റെഗുലർ സർവിസിൽ തുടർച്ചയായി മൂന്നുവർഷം സേവനമനുഷ്ഠിച്ചിട്ടുള്ള വകുപ്പ് ജീവനക്കാർക്ക് 40 വയസ്സാണ് പ്രായപരിധി. മികച്ച കായികതാരങ്ങൾക്ക് അഞ്ചുവർഷത്തെ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർ അപേക്ഷിക്കേണ്ടതില്ല.
സെലക്ഷൻ: രണ്ട് ഘട്ടമായി നടത്തുന്ന പരീക്ഷയുടെയും മൂന്നാം ഘട്ടത്തിലെ വ്യക്തിഗത അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ആദ്യഘട്ട പരീക്ഷയിൽ കറന്റ് അഫയേഴ്സ്, ജനറൽ സ്റ്റഡീസ്, ന്യൂമെറിക്കൽ ആപ്റ്റിറ്റ്യൂഡ്, റീസണിങ്/ലോജിക്കൽ ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് എന്നിവയിൽ 100 ഒബ്ജക്ടിവ് മാതൃകയിലുള്ള ചോദ്യങ്ങളുണ്ടാകും. ഒരുമണിക്കൂർ സമയം ലഭിക്കും.
രണ്ടാംഘട്ട വിവരണാത്മക പേപ്പറിൽ 20 മാർക്കിന്റെ ഉപന്യാസമെഴുത്ത്, ഇംഗ്ലീഷ് കോംപ്രിഹെൻഷൻ (10 മാർക്ക്), കറന്റ് അഫയേഴ്സ്, ഇക്കണോമിക്സ്, സോഷ്യോ-പൊളിറ്റിക്കൽ വിഷയങ്ങളിൽ ദീർഘമായി ഉത്തരമെഴുതേണ്ട രണ്ടു ചോദ്യങ്ങൾ (20 മാർക്ക്). ഒരുമണിക്കൂർ സമയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.