കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളില്‍ പ്രവേശനത്തിനുള്ള സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയപരിധി ജൂലൈ 25ന് രാവിലെ പത്തുവരെ നീട്ടി. cap.mgu.ac.inല്‍ രജിസ്റ്റര്‍ ചെയ്യാം. ഒന്നും രണ്ടും സപ്ലിമെന്‍ററി അലോട്ട്മെന്‍റ് യഥാക്രമം ജൂലൈ 28നും ആഗസ്റ്റ് ഒന്നിനും പ്രസിദ്ധീകരിക്കും.
സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ബിരുദാനന്തര ബിരുദ, ബി.എഡ് പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കുള്ള രണ്ടാം പ്രത്യേക അലോട്ട്മെന്‍റിന് വെള്ളിയാഴ്ച വൈകീട്ട് വരെ ഓണ്‍ലൈനില്‍ (cap.mgu.ac.in) രജിസ്റ്റര്‍ ചെയ്യാം. മറ്റു വിഭാഗങ്ങളില്‍പെട്ടവര്‍ക്കും അപേക്ഷ നല്‍കാം.
നിലവില്‍ പ്രവേശനം എടുത്തവര്‍ക്കും അലോട്ട്മെന്‍റ് ലഭിക്കാത്തവര്‍ക്കും റദ്ദായവര്‍ക്കും അവസരമുണ്ട്. നിലവില്‍ അപേക്ഷിച്ചവര്‍ പുതുതായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യണം. പ്രവേശനം എടുത്തവര്‍ പ്രത്യേക അലോട്ട്മെന്‍റില്‍ അപേക്ഷിക്കുകയും അലോട്ട്മെന്‍റ് ലഭിക്കുകയും ചെയ്താല്‍ പുതിയതായി അലോട്ട് ചെയ്യപ്പെടുന്ന പ്രോഗ്രാമിലേക്ക് മാറണം. ഭിന്നശേഷിക്കാര്‍ക്കായി സംവരണംചെയ്ത സീറ്റുകളിലേക്കും എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്കും അപേക്ഷ നല്‍കാം.
രണ്ടാം സെമസ്റ്റര്‍ എം.എസ്സി എന്‍വയണ്‍മെന്‍റ് സയന്‍സ് ആൻഡ് മാനേജ്മെന്‍റ് (സി.എസ്.എസ് 2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മേയ് 2025) പ്രാക്ടിക്കല്‍ പരീക്ഷ ജൂലൈ 23ന് കാലടി ശ്രീശങ്കര കോളജിൽ നടക്കും.
അഞ്ചാം സെമസ്റ്റര്‍ എം.എസ്സി മെഡിക്കല്‍ ബയോകെമിസ്ട്രി (2022 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്‍ററി, 2018 അഡ്മിഷന്‍ ആദ്യ മേഴ്സി ചാന്‍സ്, 2016, 2017 അഡ്മിഷനുകള്‍ രണ്ടാം മേഴ്സി ചാന്‍സ് ജൂലൈ 2025) പ്രാക്ടിക്കല്‍ പരീക്ഷ ആഗസ്റ്റ് ആറിന് തുടങ്ങും.
രണ്ടാം സെമസ്റ്റര്‍ എം.എ അനിമേഷന്‍, എം.എ ഗ്രാഫിക് ഡിസൈന്‍, എം.എ സിനിമ ആൻഡ് ടെലിവിഷന്‍, എം.എ പ്രിന്‍റ് ആൻഡ് ഇലക്ട്രോണിക് ജേണലിസം (സി.എസ്.എസ് 2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മേയ് 2025) പ്രാക്ടിക്കല്‍ പരീക്ഷ 22ന് ആരംഭിക്കും.
രണ്ടാം സെമസ്റ്റര്‍ എം.എ സി.എസ്.എസ് (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മേയ് 2025) മോഹിനിയാട്ടം, ചെണ്ട പ്രാക്ടിക്കല്‍ പരീക്ഷ ജൂലൈ 21ന് തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈന്‍ ആര്‍ട്സില്‍ തുടങ്ങും.
നാലാം സെമസ്റ്റര്‍ ഇന്‍റഗ്രേറ്റഡ് എം.എസ്സി ബേസിക് സയന്‍സസ് കെമിസ്ട്രി (പുതിയ സ്കീം-2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റും സപ്ലിമെന്‍ററിയും, 2020, 2021 അഡ്മിഷന്‍ സപ്ലിമെന്‍ററി മേയ് 2025) ഫിസിക്സ് കോംപ്ലിമെന്‍ററി പരീക്ഷയുടെ പ്രാക്ടിക്കല്‍ ജൂലൈ 21ന് ആരംഭിക്കും.
അഫിലിയേറ്റഡ് കോളജുകളില്‍ എം.എഡ് പ്രവേശനത്തിനുള്ള അന്തിമ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ജൂലൈ 22നുമുമ്പ് കോളജുകളുമായി ബന്ധപ്പെട്ട് സ്ഥിരപ്രവേശനം നേടണം. ഒന്നാംവര്‍ഷ എം.എഡ് ക്ലാസ് 23ന് ആരംഭിക്കും.
ജൂലൈ 23ന് നടത്താനിരുന്ന മോഡല്‍ ഒന്ന് ആനുവല്‍ സ്കീം ബി.എ പാര്‍ട്ട്-3 (അവസാന മെഴ്സി ചാന്‍സ് ഡിസംബര്‍ 2024) പ്രിൻസിപ്പിൾസ് ഓഫ് സോഷ്യോളജി (2001 മുതലുള്ള അഡ്മിഷനുകള്‍) പരീക്ഷ ജൂലൈ 30ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.