കോഴിക്കോട്: കരിയർ ഏറ്റവും മികച്ചതാക്കാനുള്ള സുവർണാവസരത്തിനായുള്ള കാത്തിരിപ്പിന് ഇനി ഒരു നാൾമാത്രം. മികച്ച പഠനസാധ്യതകളും ജോലിയും ഉറപ്പാക്കുന്ന കൊമേഴ്സ് രംഗത്തെ മികച്ച കോഴ്സുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നിങ്ങളിലേക്കെത്തിക്കാൻ മാധ്യമവും ലക്ഷ്യയും ചേർന്നൊരുക്കുന്ന സൗജന്യ വെബിനാർ ആഗസ്റ്റ് 10ന് നടക്കും. ഇന്ത്യൻ സമയം രാത്രി 7.30നാണ് വെബിനാർ അരങ്ങേറുക.
ഏത് കോഴ്സ് തെരഞ്ഞെടുക്കണം, എങ്ങനെ പഠിക്കണം, ഏത് ജോലിയിൽ കയറിയാൽ ഉയർന്ന ശമ്പളം കിട്ടും തുടങ്ങി നിങ്ങളുടെ എല്ലാ ആശങ്കയുമകറ്റി കൃത്യമായ മാർഗനിർദേശങ്ങൾ വെബിനാറിൽ ലഭിക്കും. ഏത് സ്ട്രീമിൽ പ്ലസ് ടു കഴിഞ്ഞവരാണെങ്കിലും അവരെ കാത്ത് കൊമേഴ്സ് രംഗത്ത് മികച്ച കരിയർ അവസരങ്ങളാണ് ഒരുങ്ങുന്നത്. വിവിധ കോഴ്സുകൾ സംബന്ധിച്ച വിശദ വിവരങ്ങളും കൊമേഴ്സ് രംഗത്തെ സാധ്യതകളും എല്ലാം വെബിനാറിലൂടെ മനസ്സിലാക്കാം.
ഇന്റഗ്രേറ്റഡ് കോഴ്‌സുകൾ മികച്ച ചോയ്‌സ് ആയി മാറിയ ഇക്കാലത്ത് ഇന്റഗ്രേറ്റഡ് കോഴ്‌സുകളിലൂടെ ചെറു പ്രായത്തിൽ തന്നെ മികച്ച ശമ്പളത്തോട് കൂടി ജോലി ഉറപ്പിക്കാൻ എന്തു ചെയ്യണം എന്നതിന്റെ ഉത്തരവുമായി പ്രഗത്ഭർ വിവിധ സെഷനുകൾ നയിക്കും. വെറും ഡിഗ്രി കോഴ്സ് എന്നതിനപ്പുറം പഠന ശേഷം ഡിഗ്രി യോഗ്യത കൂടാതെ ഒരു കൊമേഴ്‌സ് പ്രൊഫഷണൽ ആയി ജോലിയിലേക്ക് പ്രവേശിക്കാനുള്ള അവസരമാണ് ഇന്റഗ്രേറ്റഡ് കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ ലഭിക്കുക.
B.Voc + ACCA , B.Com + ACCA, B.Com + CMA USA, MBA + ACCA തുടങ്ങിയ ഇന്റഗ്രേറ്റഡ് കോഴ്‌സുകളാണ് ഇതിന്റെ മുൻപന്തിയിൽ. ഈ കോഴ്സുകളിൽ സ്കിൽ ഡെവലപ്മെന്റിന് പ്രാധാന്യം നൽകുന്ന അക്കൗണ്ടിങ് റിലേറ്റഡ് പ്രഫഷനൽ ഡിഗ്രിയാണ് B.Voc + ACCA. അക്കൗണ്ടിങ് മേഖലയിൽ ജോലിയിൽ പ്രവേശിക്കുമ്പോൾ ഉണ്ടാകേണ്ട പ്രാക്റ്റിക്കൽ നോളജും സ്കില്ലുകളും B.Voc+ACCA പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് ലഭിക്കും. മൂന്ന് വർഷം കൊണ്ട് നേടുന്ന ഡിഗ്രിയും, പ്രഫഷനൽ ക്വാളിഫിക്കേഷനും വിദേശത്തെ മുൻനിര കമ്പനികളിൽ ജോലിയിൽ പ്രവേശിക്കാൻ സഹായിക്കും.
വിദേശത്തും സ്വദേശത്തും ഏറെ സാധ്യതകളുള്ള കൊമേഴ്സ് കരിയറുകളുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും വെബിനാറിൽ പങ്കുവെക്കും. ലക്ഷ്യ വി.പി അകാഡമിക്സ് എക്സ്പർട്ട് എ.സി.സി.എ അവിനാഷ് കുലുരു, യൂനിവേഴ്സിറ്റി റിലേഷൻസ് & അക്കാഡമിക് മാനേജർ ശ്രീദേവ്, ലക്ഷ്യ എ.സി.സി.എ ഫാക്കൽറ്റി അരുൺ എം. എന്നിവർ സെഷനുകൾ നയിക്കും. വിദ്യാർഥികളും മാതാപിതാക്കളും ഉറപ്പായും പങ്കെടുക്കേണ്ട വെബിനാറിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംശയ നിവാരണത്തിനും അവസരമുണ്ടാവും.
പഠനശേഷം പ്ലേസ്മെന്റ് സംബന്ധമായ വിവരങ്ങളും ഇന്റർവ്യൂ പരിശീലന വിവരങ്ങളും വെബിനാറിലൂടെ ലഭ്യമാവും. നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തുകയോ, https://www.madhyamam.com/webtalk വെബ്സൈറ്റ് സന്ദര്ശിച്ചോ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 9446235630, 9645005115 എന്നീ ഫോൺ നമ്പറിൽ ബന്ധപ്പെടാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.