തൊണ്ണൂറു കഴിഞ്ഞൊരുമ്മക്ക്
മറവിയാണെന്ന് പലരും
പറഞ്ഞത് തന്നെ വീണ്ടും പറയുന്നു
ചോദിച്ചത് തന്നെ വീണ്ടും ചോദിക്കുന്നു
പ്രായത്തിന്റെ ലക്ഷണമെന്ന് ചിലർ
പത്ത് പെറ്റൊരാ ഉമ്മ തൻ
മക്കളുടെ പേര് മറന്നിട്ടില്ല
മക്കളുടെ മക്കളെ പേരും
പേരമക്കളുടെ പേരും കൂട്ടു
കുടുംബങ്ങളുടെ പേരുമിതുവരെ
മറന്നു പോയിട്ടില്ല
അമ്പതു കഴിഞ്ഞയെനിക്ക്
പലരുടെയും പേരുകൾ
ഓർത്തെടുക്കാൻ കഴിയാറില്ല
പിന്നെയാണോ തൊണ്ണൂറു കഴിഞ്ഞായുമ്മ
മറവിയൊരു രോഗമല്ലത്
മനസ്സിലാക്കിയാൽ നന്ന്
ഓർമ്മിച്ചെടുക്കാനുള്ള കഴിവുള്ളവർക്കേ
മറവിയുടെ മറ നീക്കാൻ കഴിയൂ
ചിതലരിച്ചു പോയ ചരിത്രങ്ങൾ
മനസ്സിൽ പതിഞ്ഞ ചിത്രങ്ങളായി
തൊണ്ണൂറിലും വിവരിച്ചു തരുമ്പോൾ ആ
ഉമ്മയേക്കാളും മറവി
പുതു തലമുറക്കാണെന്ന് പറയാതിരിക്കാൻ വയ്യ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.