സാഹിറ കുറ്റിപ്പുറം
ഫാറൂഖ് കോളജ്: പ്രമുഖ കവിയും ഫാറൂഖ് കോളജ് മലയാള വിഭാഗം അധ്യാപകനുമായിരുന്ന വിദ്വാൻ ടി.സി. മമ്മിയുടെ പേരിൽ മലയാള വിഭാഗം ഏർപ്പെടുത്തിയ കാമ്പസ് കവിത പുരസ്കാരത്തിന് കാലടി സർവകലാശാലയിലെ മലയാള വിഭാഗം ഗവേഷക വിദ്യാർഥിനി സാഹിറ കുറ്റിപ്പുറത്തിന്റെ ‘പലരിൽ ചിലർക്കുണ്ടാകുന്ന പ്രേമപ്പച്ച’ എന്ന കൃതി അർഹമായി.
10,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.18ന് ഫാറൂഖ് കോളജിൽ നടക്കുന്ന ചടങ്ങിൽ ശിഹാബുദ്ദീൻ പൊയ്തുംകടവ് പുരസ്കാരം സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.