'ഒരുപാട് പറയാനുണ്ട്, പക്ഷേ...പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ'; കജോളിന് പിറന്നാൾ ആശംസകളുമായി അജയ് ദേവ്ഗൺ

ബോളിവുഡിലെ പ്രിയപ്പെട്ട താരദമ്പതികളാണ് അജയ് ദേവ്ഗണും കജോളും. അവരുടെ പ്രണയ ജീവിതവും, വിവാഹവും, ഒരുമിച്ചുള്ള സിനിമകളും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ തന്‍റെ പ്രിയതമക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം അജയ് ദേവ്ഗൺ. 'ഒരുപാട് പറയാൻ കഴിയും, പക്ഷേ നീ ഇപ്പോഴും നിന്‍റെ കണ്ണുകൾ ഇറുക്കിയടക്കും. അപ്പോൾ.... പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ' എന്ന അടിക്കുറിപ്പോടെ കജോളിന്‍റെ ചെറുപ്പകാലത്തെ ഒരു മോണോക്രോമാറ്റിക് ചിത്രം ഇന്‍സ്റ്റയിലൂടെ പങ്കുവെച്ചാണ് അജയ് ദേവ്ഗൺ ആശംസകളറിയിച്ചത്.

അജയ്-കജോളിന്‍റെ മകൾ നൈസയും അമ്മക്ക് ആശംസകൾ നേർന്നു. കജോളിനൊപ്പം ഒരു ചിത്രം പങ്കുവെച്ച് 'എന്‍റെ അമ്മയുടെ ജന്മദിനം'എന്ന് നൈസ എഴുതി. അതിന് മറുപടിയായി ലവ് യു ബേബി ഗേൾ എന്ന് കജോൾ പറഞ്ഞു. അജയ് ദേവ്ഗണും കജോളും നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവരുടെ കെമിസ്ട്രി പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടതാണ്.

1995ൽ 'ഹൽചുൽ' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് അജയ് ദേവ്ഗണും കജോളും ആദ്യമായി കണ്ടുമുട്ടുന്നത്. ആദ്യമൊന്നും പരസ്പരം സംസാരിച്ചില്ലെങ്കിലും പിന്നീട് ഇവർ നല്ല സുഹൃത്തുക്കളായി. നാല് വർഷത്തോളം നീണ്ട പ്രണയത്തിന് ശേഷം 1999 ഫെബ്രുവരി 24നാണ് ഇവർ വിവാഹിതരായത്. പൊതുവെ അന്തർമുഖനും ശാന്തനുമാണ് അജയ്. എന്നാൽ കജോൾ വളരെ ഊർജ്ജസ്വലയും വാചാലയുമാണ്. ഈ വ്യത്യസ്ത സ്വഭാവങ്ങളാണ് തങ്ങളുടെ ബന്ധത്തെ കൂടുതൽ ദൃഢമാക്കിയതെന്ന് ഇരുവരും പലപ്പോഴും പറഞ്ഞിട്ടുണ്ട്.

Tags:    
News Summary - Ajay Devgn wishes his ‘favourite’ Kajol on birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.