'ലോകി മാമാ, എനിക്ക് നിങ്ങളെ ഇഷ്ടമാണ്!'; വൈറലായി കുട്ടി ആരാധികയുടെ സ്നേഹം

സൂപ്പർസ്റ്റാർ രജനീകാന്ത് നായകനാകുന്ന 'കൂലി' എന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് സംവിധായകൻ ലോകേഷ് കനകരാജ് ഇപ്പോൾ. കൂലിയുടെ പ്രൊമോഷനിൽ ഒരു കുട്ടി ആരാധികയുടെ സ്നേഹമാണ് ഇപ്പോൾ സോഷ്യലിടത്തിൽ ശ്രദ്ധ നേടുന്നത്. ലോകേഷ് കനകരാജിന്റെ സിനിമകളിലെല്ലാം ധാരാളം അക്രവും വയലൻസും ഉണ്ടെങ്കിലും കുട്ടികൾക്ക് അദ്ദേഹത്തോട് വലിയ ഇഷ്ടമാണ്. അടുത്തിടെ കോയമ്പത്തൂരിലെ ഒരു സിനിമാ തിയറ്ററിൽ നടന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ ഒരു ചെറിയ ആരാധിക ലോകേഷ് കനകരാജിനെ "ലോകി മാമ" എന്ന് വിളിച്ചു. ആ നിമിഷം തന്നെ സമൂഹ മാധ്യമങ്ങളിൽ സംഭവം വൈറലായി. തുടർന്ന് കുട്ടികളുടെ വലിയൊരു കൂട്ടം ലോകേഷിനെ ലോകി മാമ എന്ന് വിളിക്കാൻ തുടങ്ങി.

ആ ശബ്ദം തൽക്ഷണം ലോകേഷിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ലോകേഷ് സന്തോഷത്തോടെ അവളുടെ അടുത്തേക്ക് നടന്നു. ആ കൊച്ചു പെൺകുട്ടി ലോകി മാമാ... നിന്നെ സ്നേഹിക്കുന്നു എന്ന് വീണ്ടും പറഞ്ഞു. സംവിധായകൻ പുറത്തേക്ക് പോകുമ്പോൾ അവളുടെ തലയിൽ തലോടി, എനിക്കും നിന്നെ ഇഷ്ടമാണ്” എന്ന് മറുപടി നൽകി. കുട്ടി ആരാധികയുടെ വിഡിയോ സോഷ്യൽമീഡിയ ഏറ്റെടുത്തിട്ടുണ്ട്.

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജ്-രജനീകാന്ത് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കൂലി. ആഗസ്റ്റ് 14ന് ചിത്രം തിയറ്ററിലെത്തും. ചെന്നൈയിൽ നടന്ന ഓഡിയോ ലോഞ്ചിൽ ബോളിവുഡ് നടൻ ആമിർ ഖാൻ ഉൾപ്പെടെ നിരവധി പ്രമുഖരുടെ സാന്നിധ്യമുണ്ടായിരുന്നു. ചിത്രത്തിൽ ദഹ എന്ന കഥാപാത്രത്തെയാണ് ആമിർ അവതരിപ്പിക്കുന്നത്. നാഗാർജുന അക്കിനേനി, പൂജ ഹെഗ്‌ഡെ, ശ്രുതി ഹാസൻ, ഉപേന്ദ്ര, സത്യരാജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്. ​ഗിരീഷ് ​ഗം​ഗാധരനാണ് ഛായാഗ്രാഹകന്‍. ഫിലോമിന്‍ രാജ് ആണ് എഡിറ്റിങ്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ഒരു കോളിവുഡ് ചിത്രത്തിന് വിദേശത്ത് റെക്കോർഡ് ബ്രേക്കിങ് ഡീൽ നേടിക്കൊടുത്തതിലൂടെയാണ് കൂലി അടുത്തിടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇതുവരെ നിർമിച്ചതിൽ വെച്ച് ഏറ്റവും വലിയ ഡീലാണിത്. ആമസോണ്‍ പ്രൈം വിഡിയോ ആണ് ചിത്രത്തിന്‍റെ ആഫ്റ്റര്‍ തിയറ്റര്‍ ഒ.ടി.ടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.

Tags:    
News Summary - Little girl screams ‘Loki Mama’ to Lokesh Kanagaraj during Coolie promotions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.