മിർസാപുർ സീരിസ്, സ്ത്രീ, ന്യൂട്ടൺ, ദിൽവാലേ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഏറെ ആരാധകരുള്ള നടൻമാരിലൊരാളാണ് പങ്കജ് ത്രിപാഠി. ഇപ്പോഴിതാ പങ്കജ് ത്രിപാഠിയുടെ കടുത്ത ആരാധികയായി ഒരാൾ കൂടി. മറ്റാരുമല്ല, തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയാണ് ആ ആരാധിക. ആരാധനക്ക് അപ്പുറം പങ്കജിനോട് തനിക്ക് ക്രഷ് ആയിരുന്നുവെന്നും മഹുവ വെളിപ്പെടുത്തി. ഇഷ്‌ടപ്പെട്ട ബോളിവുഡ് ചിത്രങ്ങളെക്കുറിച്ച് സംസാരിക്കവേയാണ് മഹുവ ഇക്കാര്യം വ്യക്തമാക്കിയത്. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് മഹുവ തന്റെ പ്രിയ താരത്തെക്കുറിച്ച് തുറന്നു പറഞ്ഞത്.
ഞാൻ മുന്നാഭായ് സീരിസ് കണ്ടു. ഇനിയും കാണും. 'വിക്കി ഡോണർ' എനിക്ക് വളരെ ഇഷ്ടമാണ. പങ്കജ് ത്രിപാഠിയെ എനിക്ക് വളരെ ഇഷ്ടമാണ്. മിർസാപുർ സീരിസ് ഞാൻ മുഴുവനും കണ്ടു. ഡാർക്ക് ആയിട്ടുള്ള കഥാപാത്രങ്ങളാണ് എനിക്ക് കൂടുതൽ ഇഷ്ടമായത്. മിർസാപുറിലും ഗ്യാങ്‌സ് ഓഫ് വാസിപുറിലും എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമായിരുന്നു. അദ്ദേഹം ചെയ്യുന്ന നെഗറ്റീവ് വേഷങ്ങൾ എനിക്ക് വളരെ ഇഷ്ടമാണ്. എനിക്ക് തോന്നുന്നത് അദ്ദേഹം ഭയങ്കര കൂൾ ആയിട്ടുള്ള നടൻ ആണെന്നാണ് മഹുവ പറഞ്ഞു. തന്റെ ആരാധന മൂത്തപ്പോൾ ഒരിക്കൽ കാപ്പി കുടിക്കാനായി അദ്ദേഹത്തിന് താൻ കത്തെഴുതിയെന്നും മഹുവ വ്യക്തമാക്കി.
പക്ഷേ അദ്ദേഹമിപ്പോൾ അലിബാഗിലാണ് താമസിക്കുന്നത്. ആരെയും കാപ്പി കുടിക്കാനായി അദ്ദേഹം കാണാറില്ല മഹുവ ചിരിച്ചു കൊണ്ട് പറഞ്ഞു. ഒരിക്കൽ അദ്ദേഹത്തോട് ഒന്ന് ഫോണിൽ സംസാരിക്കാനായി എം.പിയും നടനുമായ രവി കിഷനോട് ഞാൻ സംസാരിച്ചിരുന്നു. അദ്ദേഹം എനിക്ക് അതിനുള്ള അവസരം ഒരുക്കി തന്നു. ആ സമയത്ത് തനിക്ക് നാണം വന്നുവെന്നും കത്തെഴുതിയ കാര്യം പോലും മറന്നുപോയെന്നും മഹുവ പറഞ്ഞു. ഞാൻ വളരെ ആവേശത്തിലായിരുന്നു, പക്ഷേ എനിക്ക് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ അദ്ദേഹത്തോട് സംസാരിക്കാൻ കഴിഞ്ഞുള്ളൂ മഹുവ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.