അടൂർ ഗോപാലകൃഷ്ണൻ

അടൂരിനെതിരെ കേസെടുക്കണം: ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി

കോട്ടയം: പട്ടികവിഭാഗക്കാരെയും സ്ത്രീകളെയും വംശീയമായി അധിക്ഷേപിച്ച സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണനെതിരെ പട്ടികജാതി-വർഗ പീഡന നിരോധനമുൾപ്പെടെ നിയമങ്ങളനുസരിച്ച് കേസെടുക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ദലിത് ലീഡേഴ്‌സ് കൗൺസിൽ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി ഐ.കെ. രവീന്ദ്രരാജ് മുഖ്യമന്ത്രി, ഡി.ജി.പി എന്നിവർക്ക് പരാതി നൽകി.

പ്രസംഗത്തിന്‍റെ ഉള്ളടക്കം യഥാർഥത്തിൽ ജാതീയമാണ്. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനംവഹിച്ചിരുന്ന അടൂർ ഗോപാലകൃഷ്‌ണൻ ആ സ്ഥാപനത്തിലെ പട്ടികജാതിക്കാരായ വിദ്യാർഥികളെ ജാതീയമായി അധിക്ഷേപിച്ചതും കൈയുറ ധരിക്കാതെ കക്കൂസ് വൃത്തിയാക്കണമെന്ന് ആജ്ഞാപിച്ചതുൾപ്പെടെയുള്ള സംഭവങ്ങൾക്കെതിരെ വലിയ സമരം നടന്നതാണ്.

ഇദ്ദേഹത്തിന്റെ പട്ടികജാതി വിരുദ്ധ മനോഭാവമാണ് സിനിമ കോൺക്ലേവിലെ പ്രസംഗത്തിലൂടെ വീണ്ടും പുറത്തുവന്നത്. ഗോപാലകൃഷ്‌ണനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ഐ.കെ. രവീന്ദ്രരാജ് പരാതിയിൽ ആവശ്യപ്പെട്ടു. 

Tags:    
News Summary - dalit leaders demanding case against Adoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.