'ലോകയുടെ മുഴുവൻ ക്രെഡിറ്റും ടീമിന്, ഞാനൊരു ലക്കി പ്രൊഡ്യൂസർ മാത്രം'; ലോകയുടെ സ്പെഷൽ സ്ക്രീനിങ്ങ് കാണാനെത്തി ദുൽഖറും താരങ്ങളും

കല്യാണി പ്രിയദർശൻ നസ്ലെൻ കോമ്പോയിൽ ഓണം റിലീസായെത്തിയ ലോക തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. അബുദബിയിലെ 369 സിനിമാസിൽ ചിത്രം കാണാനെത്തിയ ദുൽഖറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുന്നത്.

'സിനിമ ഇത്രയും നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് കരുതിയില്ല, ചെറിയൊരു സ്വപ്നം വെച്ച് തുടങ്ങിയതാണ്. മുഴുവൻ ക്രെഡിറ്റും സിനിമയുടെ ടീമിന് നൽകുന്നു, ഞാനൊരു ലക്കി പ്രൊഡ്യൂസർ മാത്രം...' ദുൽഖർ പറഞ്ഞു. വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ താരങ്ങളെ തിയേറ്ററിൽ വരവേറ്റത്. പ്രേക്ഷകർക്കൊപ്പം താരങ്ങൾ സിനിമ കാണുകയും ചെയ്തു. താൻ നായകനായ സിനിമ വിജയിച്ചതുപോലെയോ അതിനേക്കാളോ സന്തോഷം തോന്നുന്നുവെന്നും സിനിമയുടെ അണിയറപ്രവർത്തകരെല്ലാം അത്രയ്ക്കു വേണ്ടപ്പെട്ടവരാണെന്നും ടൊവിനോയും പറഞ്ഞു.

ദുൽഖർ സൽമാൻ പ്രൊഡക്ഷനിൽ വന്ന ലോക ചാപ്റ്റർ വൺ ചന്ദ്ര, മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ യൂണിവേഴ്സിന് തുടക്കം കുറിച്ചിരിക്കുകയാണ്. സിനിമ അതിന്‍റെ മേക്കിങ് മികവുകൊണ്ടും കല്യാണി, നസ്ലെൻ, സാൻഡി ഉൾപ്പെടെയുള്ള അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും ശ്രദ്ധേയമാവുകയാണ്.

Tags:    
News Summary - dulqar salman watched loka on abudabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.