മഹേഷ് ബാബു ഇപ്പോൾ തന്റെ വരാനിരിക്കുന്ന രാജമൗലി ചിത്രത്തിന്റെ പണിപ്പുരയിലാണ്. ഷൂട്ടിങ് തിരക്കുകൾ കാരണം, മകൻ ഗൗതം ഘട്ടമനേനിയുടെ 19-ാം ജന്മദിനത്തിനെത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പക്ഷേ തന്‍റെ സമൂഹമാധ്യത്തിൽ മകനോടൊപ്പമുള്ള പഴയ ചിത്രത്തോടൊപ്പം വൈകാരിക കുറിപ്പ് അദ്ദേഹം പങ്കുവെച്ചു.
'ഓരോ വർഷവും നീ എന്നെ കുറച്ചുകൂടി അത്ഭുതപ്പെടുത്തുന്നു... ഈ വർഷത്തെ നിന്റെ ജന്മദിനമാണ് എനിക്ക് നഷ്ടമായ നിന്‍റെ ഒരേയൊരു ജന്മദിനം... എന്റെ സ്നേഹം ഓരോ ചുവടുവെപ്പിലും നിന്നോടൊപ്പമുണ്ട്.... എപ്പോഴും നിന്റെ ഏറ്റവും വലിയ ചിയർ ലീഡർ... തിളങ്ങുകയും വളരുകയും ചെയ്തുകൊണ്ടിരിക്കുക..' -എന്നാണ് മഹേഷ് ബാബു കുറിച്ചത്.
അതേസമയം, താൽക്കാലികമായി എസ്.എസ്.എം.ബി 29 എന്ന് പേരിട്ടിരിക്കുന്ന ആക്ഷൻ-അഡ്വഞ്ചർ ചിത്രം മഹേഷ് ബാബുവും രാജമൗലിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ്. ചിത്രത്തിൽ പ്രിയങ്ക ചോപ്രയാണ് നായികയായി എത്തുന്നത്. മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ നിരവധി ആരാധകരാണ് സിനിമയുടെ അപഡേറ്റിനായി കാത്തിരുന്നത്.
സിനിമയെക്കുറിച്ചുള്ള അപ്ഡേറ്റ് 2025 നവംബറിൽ ഉണ്ടാകുമെന്നും അതിനെ ഇതിനുമുമ്പ് ഒരിക്കലും കാണാത്ത തരത്തിലെ വെളിപ്പെടുത്തലാക്കി മാറ്റാൻ ശ്രമിക്കുമെന്നും രാജമൗലി അറിയിച്ചു. എല്ലാവരെയും പോലെ താനും 2025 നവംബറിലെ അപ്ഡറ്റ് ആസ്വദിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നുവെന്ന് മഹേഷ് ബാബുവും അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.