പ്രിയ മറാത്തെ
നടി പ്രിയ മറാത്തെ അന്തരിച്ചു. 38 വയസ്സായിരുന്നു. രണ്ട് വർഷത്തിലേറെയായി പ്രിയ കാൻസറുമായി പോരാടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. മീര റോഡിലെ വസതിയിൽ പുലർച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം. നടന്‍ ശാന്തനു മോഗാണ് ഭര്‍ത്താവ്.
യാ സുഖാനോ യാ എന്ന സീരിയലിലൂടെയാണ് പ്രിയ ടെലിവിഷനിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ചാർ ദിവസ് സസുചേ ഉൾപ്പെടെ നിരവധി മറാത്തി സീരിയലുകളിൽ അഭിനയിച്ചു. കസംഹ് സേ എന്ന ഹിന്ദി പരമ്പരയിലെ വിദ്യ ബാലി എന്ന കഥാപാത്രത്തിലൂടെയാണ് ഹിന്ദി അരങ്ങേറ്റം.
പവിത്ര റിഷ്ട എന്ന ഹിറ്റ് ടിവി സീരിയലിൽ അങ്കിത ലോഖണ്ഡേയുടെ കഥാപാത്രമായ അർച്ചനയുടെ സഹോദരിയുടെ വേഷമാണ് പ്രിയ അവതരിപ്പിച്ചത്. 2023ല്‍ തുസേ മി ഗീത ഗാത് അയേ എന്ന് പരിപാടിയില്‍ നിന്നും ആരോഗ്യ കാരണങ്ങളാല്‍ പ്രിയ പിന്മാറിയിരുന്നു. പിന്നീടാണ് കാൻസർ സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.