കപിൽ ശർമ
മുംബൈ: കാനഡയിലെ തന്റെ കഫേക്ക് പുറത്തുണ്ടായ വെടിവെപ്പിനെ തുടർന്ന് കൊമേഡിയനും നടനുമായ കപിൽ ശർമക്ക് മുംബൈ പൊലീസിൽ നിന്ന് സംരക്ഷണം ലഭിക്കുമെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലുള്ള കപിലിന്‍റെ കഫേക്ക് പുറത്ത് നടക്കുന്ന രണ്ടാമത്തെ വെടിവെപ്പാണിത്. 30 ദിവസത്തിനുള്ളിലാണ് രണ്ട് സംഭവങ്ങളും നടന്നത്. അതിനാൽ തന്നെ മുംബൈ പൊലീസ് ജാഗ്രത പാലിക്കുകയും നടന്റെ ജീവന് ഭീഷണിയുണ്ടോ എന്ന് വിലയിരുത്തുകയും ചെയ്യുന്നുണ്ട്.
കുപ്രസിദ്ധ ക്രിമിനലുകളായ ലോറന്‍സ് ബിഷ്‌ണോയി, ഗോള്‍ഡി ധില്ലന്‍ എന്നിവരുടെ സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. 25 തവണയോളം അക്രമികള്‍ സ്ഥാപനത്തിന് നേരേ വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്. കഫേക്ക് നേരേ ജൂലായ് പത്താം തീയതിയും വെടിവെപ്പ് നടന്നിരുന്നു.
കപിൽ ശർമയുടെ കഫേ ആക്രമിച്ചത് സൽമാനെ ക്ഷണിച്ചതിനാലെന്ന് ലോറൻസ് ബിഷ്‍ണോയിയുടെ സംഘം അവകാശപ്പെട്ടു. സംഘത്തിലെ ഒരാളുടെ ഓഡിയോ സന്ദേശത്തിൽ നിന്നാണ് ഇക്കാര്യം പുറത്തായത്. ഉദ്ഘാടന ചടങ്ങിലേക്ക് കപിൽ ശർമ സൽമാനേയും ക്ഷണിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യം മൂലമാണ് കഫേ ആക്രമിച്ചതെന്നാണ് പുറത്തുവന്ന ഓഡിയോ സന്ദേശം.
ബിഷ്‍ണോയ് സംഘത്തിലുള്ള ഹാരി ബോക്സർ എന്നയാളുടെ ഓഡിയോ സന്ദേശമാണ് ഇന്ത്യ ടുഡേ പുറത്ത് വിട്ടത്. രണ്ടാം തവണയും കപിൽ ശർമയുടെ റസ്റ്ററന്റ് ആക്രമിക്കപ്പെട്ടത് സൽമാനെ നെറ്റ്ഫ്ലിക്സ് ഷോയിലേക്ക് ക്ഷണിച്ചതിനാലാണെന്ന് സന്ദേശത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.