മുംബൈ: നടൻ ആമിർ ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരൻ ഫൈസൽ ഖാൻ. വർഷങ്ങൾക്ക് മുമ്പ് ആമിർ ഖാൻ തന്നെ മുംബൈയിലെ വീട്ടിൽ ഒരു വർഷത്തിലേറെ പൂട്ടിയിട്ടുവെന്നും നിർബന്ധിപ്പിച്ച് മരുന്നുകൾ കഴിപ്പിച്ചെന്നുമാണ് ഫൈസൽ ഖാൻ പറയുന്നത്. പിങ്ക് വില്ലയോടാണ് ഫൈസൽ ഖാൻ ഈ വെളിപ്പെടുത്തൽ നടത്തിയത്. ഭ്രാന്തനാണെന്നും സ്കീസോഫ്രീനിയ ഉണ്ടെന്നുമാണ് കുടുംബം ആക്ഷേപിക്കുന്നതെന്നും ഫൈസൽ ഖാൻ പറയുന്നു.
ഒരു വര്‍ഷം ആമിര്‍ തടവില്‍ വെച്ചു. പുറത്ത് പോകാന്‍ പറ്റിയിരുന്നില്ല. ഒരു ബോഡി ഗാര്‍ഡ് മുറിയുടെ പുറത്ത് എപ്പോഴുമുണ്ടായിരുന്നു. മൊബൈല്‍ എടുത്തു കൊണ്ടുപോയി. പിതാവ് കൂടെ ഉണ്ടായിരുന്നുവെങ്കില്‍ എന്നു കരുതാറുണ്ടായിരുന്നു. എന്‍റെ സിഗ്നേറ്ററി അവകാശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. തീരുമാനങ്ങളെടുക്കാനുള്ള ശേഷിയില്ലെന്ന് കോടതിയില്‍ പറയണമെന്നും ജഡ്ജിയുടെ മുന്നില്‍ ഗാര്‍ഡിയന്‍ വേണമെന്ന് ഡോക്ടര്‍ പറയുമെന്നും ആമിര്‍ പറഞ്ഞു. അതൊരു ചക്രവ്യൂഹമായി മാറിയിരുന്നു. ഞാന്‍ അതില്‍ പെട്ടുപോയി. എന്റെ കുടുംബം മുഴുവന്‍ എനിക്ക് എതിരായി. ഞാന്‍ ഭ്രാന്തനാണെന്നും സമൂഹത്തിന് അപകടമാണെന്നുമാണ് അവർ പറഞ്ഞത്. ഒരു വർഷത്തിനുശേഷം നിർബന്ധത്തെ തുടർന്ന് ആമിർ മറ്റൊരു വീട്ടിലേക്ക് മാറാൻ അനുവദിച്ചു -ഫൈസൽ ഖാൻ പറഞ്ഞു.
ആമിര്‍ കനിവുള്ളവനാണെന്നും ഫൈസല്‍ പറയുന്നുണ്ട്. ദ്രോഹിക്കണം എന്ന് ചിന്തിക്കുന്നയാളല്ല. തങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാകാന്‍ ബന്ധുക്കളാണ് ശ്രമിക്കുന്നതെന്നും ബന്ധുക്കള്‍ ആമിര്‍ ഖാനെ ബ്രെയിന്‍വാഷ് ചെയ്തതാണെന്നും ഫൈസല്‍ പറയുന്നു.
ആമിറും ഫൈസലും തമ്മിൽ സംഘർഷഭരിതമായ ബന്ധമാണ് നിലനിൽക്കുന്നത്. കുടുംബവുമായി ഫൈസൽ നിയമയുദ്ധത്തിലായിരുന്നു. സിഗ്നേറ്ററി അവകാശം ഉപേക്ഷിക്കാൻ കുടുംബം ആവശ്യപ്പെട്ടപ്പോൾ ഫൈസൽ കോടതിയെ സമീപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.