ഗോവിന്ദയും സുനിത അഹൂജയും

'എട്ടാം ക്ലാസിൽ തോറ്റതിന് അമ്മ ചൂടുള്ള പാൻ ഉപയോഗിച്ച് മുഖത്ത് പൊള്ളിച്ചു; ഞാൻ പഠിക്കാൻ മിടുക്കിയായിരുന്നില്ല, പുസ്തകം തുറക്കുമ്പോൾ ഉറങ്ങിപ്പോകുമായിരുന്നു' -സുനിത അഹൂജ

ബോളിവുഡ് താരം ഗോവിന്ദയും ഭാര്യ സുനിത അഹൂജയും മിക്കപ്പോഴും വാർത്തകളിൽ ഇടം പിടിക്കുന്ന താരങ്ങളാണ്. ഗോവിന്ദയുമായുള്ള പ്രണയം തന്‍റെ മാതാപിതാക്കൾ ആദ്യം അംഗീകരിച്ചിരുന്നില്ലെന്ന് സുനിത വെളിപ്പെടുത്തിയിട്ടുണ്ട്. എട്ടാം ക്ലാസിൽ തോറ്റപ്പോൾ അമ്മ തന്നെ മർദ്ദിച്ചതിനെക്കുറിച്ച് ഈയിടെ സുനിത ഒരു അഭിമുഖത്തിൽ ഓർമിച്ചു. താൻ മിടുക്കിയായ വിദ്യാർഥിയല്ലായിരുന്നുവെന്നും എന്നാൽ പഠനത്തിൽ മികവ് പുലർത്തണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നുവെന്നും അവർ പങ്കുവെച്ചു.

ഗലാട്ട ഇന്ത്യയോട് സംസാരിക്കുകയായിരുന്നു സുനിത. 'ഞാൻ എട്ടാം ക്ലാസ്സിൽ തോറ്റു. അമ്മയോട് ഇക്കാര്യം പറഞ്ഞിരുന്നില്ല, അപ്പോഴേക്കും ഞാൻ ഗോവിന്ദയുമായി പ്രണയത്തിലായിരുന്നു. ഞാൻ പാസായി എന്ന് അമ്മയോട് കള്ളം പറഞ്ഞു. അപ്പോൾ അമ്മ ഒരു പാൻ ചൂടാക്കി എന്‍റെ കവിളിൽ വെച്ചു. എന്റെ അമ്മ വളരെ കർക്കശക്കാരിയായിരുന്നു. പഠിക്കാൻ നിർബന്ധിച്ചു. പക്ഷേ എനിക്ക് അത് വെറുപ്പായിരുന്നു. പുസ്തകങ്ങൾ തുറക്കുമ്പോഴെല്ലാം ഞാൻ ഉറങ്ങിപ്പോകുമായിരുന്നു' -സുനിത പറഞ്ഞു.

താൻ പണ്ട് മൂത്ത സഹോദരിയെ ഉപദ്രവിച്ച ഒരു സംഭവം കൂടി സുനിത ഓർമിച്ചു. സഹോദരി ഒരിക്കൽ തന്നെ പഠിപ്പിക്കാൻ ശ്രമിച്ചെന്നും അത് ഇഷ്ടപ്പെടാതെ ഒരു ബ്ലേഡ് ഉപയോഗിച്ച് അവരുടെ തുടയിൽ മുറിപ്പെടുത്തിയെന്നും സുനിത പറഞ്ഞു. ഔപചാരിക വിദ്യാഭ്യാസം ആസ്വദിച്ചില്ലെങ്കിലും പണത്തെ സ്നേഹിച്ചിരുന്നതിനാൽ ഗണിതം ആസ്വദിച്ചിരുന്നുവെന്ന് സുനിത പങ്കുവെച്ചു.

1987ലാണ് സുനിതയും ഗോവിന്ദയും വിവാഹിതരാകുന്നത്. സുനിതയുടെ അച്ഛൻ വിവാഹത്തെ ശക്തമായി എതിർത്തിരുന്നു. അദ്ദേഹം വിവാഹത്തിൽ പങ്കെടുത്തില്ല. വിവാഹിതനായാകുമ്പോൾ സുനിതയുടെ പ്രായം 18 വയസ് മാത്രമായിരുന്നു. മകൾ ടീന ജനിക്കുമ്പോൾ 19തുമെന്ന് മറ്റൊരു അഭിമുഖത്തിൽ അവർ വെളിപ്പെടുത്തിയിരുന്നു. വളരെ സമ്പന്നമായ പശ്ചാത്തലത്തിൽ തന്‍റെ അമ്മ വന്നതെന്നും എന്നാൽ അച്ഛൻ സാമ്പത്തികമായി ശക്തനായിരുന്നില്ലെന്നും അതേ അഭിമുഖത്തിൽ ടീന പറഞ്ഞു.

Tags:    
News Summary - Sunita Ahuja says mother burnt her face with a hot tawa when she failed in Class 8th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.