ജനപ്രിയ നടന്മാർ: ആദ്യ മൂന്നിൽ തിരിച്ചെത്തി ഷാറൂഖ്, പത്തിൽ എട്ടും ദക്ഷിണേന്ത്യൻ താരങ്ങൾ

പതിറ്റാണ്ടുകളായി പ്രേക്ഷകരിൽ മായാത്ത മുദ്ര പതിപ്പിച്ച എണ്ണമറ്റ പ്രതിഭാധനരായ താരങ്ങളുടെ കേന്ദ്രമാണ് ഇന്ത്യൻ ചലച്ചിത്ര വ്യവസായം. ബോളിവുഡെന്നോ ദക്ഷിണേന്ത്യൻ സിനിമയെന്നോ വ്യത്യാസമില്ലാതെ എല്ലാ മേഖലകളിൽ നിന്നും പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കുന്ന ഐക്കണുകൾ നമുക്കുണ്ട്.

ഇന്ന് ഭാഷ തടസമല്ലാത്തതിനാൽ തന്നെ താരങ്ങൾ മുമ്പൊരിക്കലുമില്ലാത്തവിധം രാജ്യം മുഴുവൻ അംഗീകാരം നേടുന്നു. 2025 ജൂലൈയിലെ ഏറ്റവും ജനപ്രിയരായ നടന്മാരുടെ പട്ടിക ഒർമാക്സ് മീഡിയ പട്ടിക പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞ തവണത്തേത് പോലെ തന്നെ പട്ടികയിൽ ദക്ഷിണേന്ത്യൻ നടന്മാർ ആധിപത്യം തുടർന്നു.

2025 ജൂലൈയിലെ ഏറ്റവും ജനപ്രിയ പുരുഷ താരങ്ങളിൽ ആദ്യ സ്ഥാനത്ത് ദക്ഷിണേന്ത്യൻ താരം പ്രഭാസാണ്. രണ്ടാം സ്ഥാനത്ത് വിജയും മൂന്നാംസ്ഥാനത്ത് ഷാരൂഖ് ഖാനുമാണ് ഇടം നേടിയിരിക്കുന്നത്. ബോളിവുഡ് നടൻ സൽമാൻ ഖാൻ എട്ടാം സ്ഥാനത്താണ്. പട്ടികയിൽ ഇടം നേടിയ മറ്റു നടന്മാരെല്ലാം ദക്ഷിണേന്ത്യയിൽ നിന്നുള്ളവരാണ്.

ജനപ്രിയ നായകന്മാർ

പ്രഭാസ്

വിജയ്

ഷാറൂഖ് ഖാൻ

അല്ലു അർജുൻ

അജിത് കുമാർ

മഹേഷ് ബാബു

ജൂനിയർ എൻ.ടി.ആർ

രാം ചരൺ

സൽമാൻ ഖാൻ

പവൻ കല്യാൺ   

Tags:    
News Summary - Most Popular actors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.