പൃഥ്വിരാജ് അഭിനയിച്ച കഥാപാത്രത്തിന് തന്റെ അച്ഛന്റെ പേരായതിന്‍റെ സന്തോഷം പങ്കുവെച്ച് നിർമാതാവും പൃഥ്വിരാജിന്‍റെ ഭാര്യയുമായ സുപ്രിയ മേനോൻ. പൃഥ്വിരാജ് പ്രധാന വേഷത്തിൽ എത്തിയ ബോളിവുഡ് ചിത്രമായ സര്‍സമീനില്‍ അദ്ദേഹത്തിന്‍റെ കഥാപാത്രത്തിന്‍റെ പേര് വിജയ് മേനോന്‍ എന്നാണ്. തന്റെ അച്ഛന്റെ പേരിലുള്ള കഥാപാത്രമായി പൃഥ്വി സിനിമയിൽ ജീവിച്ചതിൽ വളരെ സന്തോഷമെന്ന് സുപ്രിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
ആർമി ഓഫിസറാണ് ചിത്രത്തിലെ പ്രഥ്വിയുടെ കഥാപാത്രം. യൂനിഫോമിലെ നെയിം പ്ലേറ്റ് ചൂണ്ടിക്കാട്ടുന്ന ചിത്രം പങ്കുവെച്ചാണ് സുപ്രിയയുടെ കുറിപ്പ്. വിജയകുമാർ മേനോൻ എന്നാണ് സുപ്രിയയുടെ അച്ഛന്‍റെ പേര്. 2021ലാണ് സുപ്രിയയുടെ അച്ഛന്‍ വിജയകുമാര്‍ മേനോന്‍ അന്തരിച്ചത്. കാൻസർ ബാധിതനായിരുന്നു.
പൃഥ്വിരാജിനൊപ്പം കാജോൾ, ഇബ്രാഹിം അലി ഖാൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രമാണ് സർസമീൻ. കയോസ് ഇറാനിയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിച്ചത്. സ്റ്റാർ സ്റ്റുഡിയോസുമായി സഹകരിച്ച് ധർമ പ്രൊഡക്ഷൻസിന് കീഴിൽ കരൺ ജോഹർ, ഹിരൂ യാഷ് ജോഹർ, അപൂർവ മേത്ത എന്നിവരാണ് നിർമാണം. ചിത്രം ജൂലൈ 25 മുതൽ ജിയോ ഹോസ്റ്റാറിൽ സ്ട്രീമിങ് തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.