വിജയ് ദേവരകൊണ്ടയുടെ 'കിങ്ഡം' ആദ്യ ദിനങ്ങളിൽ നേടിയത്

വിജയ് ദേവരകൊണ്ടയുടെ ഏറ്റവും പുതിയ ചിത്രമായ 'കിങ്ഡം' ജൂലൈ 31നാണ് തിയറ്ററുകളിൽ എത്തിയത്. മൂന്ന് ദിവസത്തിനുള്ളിൽ ചിത്രം 30 കോടി കലക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 'കിങ്ഡം' മൊത്തം 33.5 കോടി രൂപ നേടി. ആദ്യ ദിനം 18 കോടി, രണ്ടാം ദിനം ഏഴരക്കോടി മൂന്നാം ദിനം എട്ട് കോടി എന്നിങ്ങനെയാണ് കണക്ക്.

ഗൗതം തിന്നനൂരി ചിത്രത്തിന്‍റെ സംവിധായകൻ. സിത്താര എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ഫോർച്യൂൺ ഫോർ സിനിമാസിന്‍റെ ബാനറിൽ സായ് സൗജന്യയും ചേർന്നാണ് നിർമാണം. മേയ് 30 ന് ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. പിന്നീടത് മാറ്റി വെക്കുകയായിരുന്നു.

പഹൽഗാം ഭീകരാക്രമണത്തെ തുടർന്നാണ് റിലീസ് മാറ്റിയത്. രാജ്യത്തിന്‍റെ സാഹചര്യം പ്രമോഷനുകൾക്കോ ആഘോഷങ്ങൾക്കോ യോജിച്ചതല്ലാത്തതിനാലാണ് തീരുമാനം എന്ന് നിർമാതക്കൾ അറിയിച്ചു. എന്നാൽ ചിത്രത്തിന്‍റെ റിലീസ് വൈകും എന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം പൂർത്തിയാക്കാത്തതാണ് റിലീസ് വൈകാൻ കാരണമെന്നായിരുന്നു ആദ്യം പ്രചരിച്ച വാർത്ത. 

Tags:    
News Summary - Kingdom box office Day 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.