വിഷ്ണു ശശിശങ്കറിന്റെ സംവിധാനത്തിൽ അർജുൻ അശോകൻ നായകനായ സുമതി വളവ് മികച്ച കലക്ഷനുമായി മുന്നേറുന്നു. കേരളത്തിൽ നിന്ന് മാത്രമായി ചിത്രം രണ്ടു കോടിയിലധികം രൂപയാണ് നേടിയത്. ആഗോള തലത്തിലെ കലക്ഷൻ ഒരു കോടിയിലധികമാണ്. റിലീസായിട്ട് രണ്ടാം ദിവസവും ചിത്രം ഹൗസ്ഫുളാണ്.
'മാളികപ്പുറം' ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സുമതി വളവ്. കല്ലേലികാവ് എന്ന ഗ്രാമത്തിലെ രസകരമായ കുടുംബബന്ധങ്ങളുടെ കഥയും ആ നാടിനെ ഭീതിപ്പെടുത്തുന്ന സുമതിയുടെ കഥയുമാണ് ചിത്രം പറയുന്നത്. തിരുവനന്തപുരത്തെ മൈലാമൂടിലുള്ള സുമതി വളവെന്ന സ്ഥലത്തെ ചുറ്റി പറ്റിയുള്ള പ്രേതകഥകളെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
മലയാളസിനിമയിലെ 35ല്‍പരം പ്രഗത്ഭതാരങ്ങള്‍ അണിനിരക്കുന്ന ഹൊറര്‍ കോമഡി ഫാമിലി എന്റര്‍റ്റൈയ്‌നര്‍ ചിത്രമായ സുമതി വളവ് ആഗസ്റ്റ് ഒന്നിനാണ് തിയറ്ററുകളിലെത്തിയത്. ശ്രീ ഗോകുലം മൂവീസ്, വാട്ടര്‍മാന്‍ ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.
സുമതി വളവിന്റെ തിരക്കഥ അഭിലാഷ് പിള്ളയും, സംഗീത സംവിധാനം രഞ്ജിന്‍ രാജും നിര്‍വഹിക്കുന്നു. ശങ്കര്‍ പി.വി. ഛായാഗ്രഹണം നിര്‍വഹിക്കുന്ന സുമതിവളവിന്റെ എഡിറ്റര്‍ ഷഫീഖ് മുഹമ്മദ് അലിയാണ്. ശ്രീ ഗോകുലം മൂവീസിന്റെ വിതരണ പങ്കാളിയായ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണം നിര്‍വഹിക്കുന്നത്.
അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗോകുല്‍ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാര്‍ഥ് ഭരതന്‍, ശ്രാവണ്‍ മുകേഷ്, നന്ദു, മനോജ് കെ.യു, ശ്രീജിത്ത് രവി, ബോബി കുര്യന്‍, അഭിലാഷ് പിള്ള, ശ്രീപഥ് യാന്‍, ജയകൃഷ്ണന്‍, കോട്ടയം രമേശ്, സുമേഷ് ചന്ദ്രന്‍, ചെമ്പില്‍ അശോകന്‍, വിജയകുമാര്‍, ശിവ അജയന്‍, റാഫി, മനോജ് കുമാര്‍, മാസ്റ്റര്‍ അനിരുദ്ധ്, മാളവിക മനോജ്, ജൂഹി ജയകുമാര്‍, ഗോപിക അനില്‍, ശിവദ, സിജ റോസ്, ദേവനന്ദ, ജെസ്നിയ ജയദീഷ്, സ്മിനു സിജോ, ഗീതി സംഗീത, അശ്വതി അഭിലാഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.