ഉത്തരകാശിയിൽ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽനിന്ന്

എട്ട് സംസ്ഥാനങ്ങളിൽ പ്രളയസാധ്യത; അടുത്ത 24 മണിക്കൂർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്, റെഡ് അലർട്ട് പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഹിമാലയൻ സംസ്ഥാനങ്ങളായ ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, കിഴക്കൻ ഇന്ത്യയിൽ പശ്ചിമ ബംഗാൾ, ബിഹാർ, സിക്കിം, തെക്കൻ ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിലും പെട്ടെന്നുള്ള പ്രളയ സാധ്യത. ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (ഐ.എം.ഡി) റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂർ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് ആവശ്യപ്പെട്ടു.

ഹിമാചലിലെ ചമ്പ, കാൻഗ്ര, കുളു, ലാഹുൽ, സ്പിതി, മാണ്ഡി, ഷിംല, സിർമൗർ, അൽമോറ, ബാഗേശ്വർ, ചമോലി, ചമ്പാവത്ത്, ഡെറാഡൂൺ, നൈനിറ്റാൾ, പൗരി ഗർവാൾ, പിത്തോരഗഢ്, രുദ്രപ്രയാഗ്, ഉത്തരാഖ്ഗഢ് ജില്ല, ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ്വാൽ ജില്ലകൾ എന്നിവിടങ്ങളിലാണ് ഐ.എം.ഡിയുടെ മുന്നറിയിപ്പ്.

ജമ്മു മേഖല ഉൾപ്പെടെയുള്ള ഹിമാലയൻ സംസ്ഥാനങ്ങളിൽ അടുത്ത ദിവസം 210 മില്ലിമീറ്റർ മഴക്കും അടുത്ത ഒരാഴ്ച കനത്ത മഴക്കും സാധ്യതയുണ്ട്. ഉത്തരാഖണ്ഡിലും ഉത്തരകാശിയിലും കഴിഞ്ഞ ദിവസങ്ങളിൽ മേഘവിസ്ഫോടനം ഉണ്ടായിരുന്നു. മേഘവിസ്ഫോടനങ്ങൾ സാധാരണയായി വെള്ളപ്പൊക്കത്തിന് കാരണമാകാറുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പശ്ചിമ ബംഗാൾ, സിക്കിം, തീരദേശ ആന്ധ്രാപ്രദേശ്, യാനം, വടക്കൻ തെലങ്കാന, മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ മേഖല എന്നിവിടങ്ങളിലും വെള്ളപ്പൊക്ക സാധ്യത കൂടുതലാണ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതിനാൽ ബംഗാൾ ഉൾക്കടലിനോട് ചേർന്നുള്ള ഇന്ത്യയുടെ പടിഞ്ഞാറൻ മധ്യ ഇന്ത്യ ഭാഗങ്ങളിലും ഒഡീഷയുടെ തെക്ക് ഭാഗത്തും കനത്ത മഴ ഉണ്ടാകുമെന്നും ഐ.എം.ഡി പറഞ്ഞു.

മധ്യപ്രദേശ്, വിദർഭ, ഒഡീഷ, ഛത്തീസ്ഗഢ്, തീരദേശ ആന്ധ്ര, റായലസീമ, തെലങ്കാന, കർണാടക എന്നിവിടങ്ങളിൽ ആഗസ്റ്റ് 13 മുതൽ 17 വരെ കനത്ത മഴ ലഭിക്കാൻ സാധ്യതയുണ്ട്. ആഗസ്റ്റ് 13നും 18നും ഇടയിൽ മത്സ്യത്തൊഴിലാളികൾ അറബിക്കടലിൽ പോകരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

Tags:    
News Summary - IMD issues red alert for flash floods in eight states

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.