പാനീയങ്ങളിൽ മൈക്രോപ്ലാസ്റ്റിക് മലിനീകരണത്തിന് ലോഹക്കുപ്പി മൂടികളും കാരണമാകുമെന്ന് പഠന സംഘത്തിന്റെ കണ്ടെത്തൽ. ബിയർ, വെള്ളം, വൈൻ, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവയിലെ മൈക്രോപ്ലാസ്റ്റിക് അളവ് ഫ്രാൻസിലെ ഭക്ഷ്യസുരക്ഷാ ഏജൻസിയിലെ ഗവേഷകർ പഠനവിധേയമാക്കിയപ്പോൾ എല്ലാ സാമ്പിളുകളിലും ഇതുണ്ടായിരുന്നു. എന്നാൽ, ഗ്ലാസ് ജാറുകളിലെ ദ്രാവകമാണ് ഏറ്റവും ഉയർന്ന അളവ് കാണിച്ചത്. മലിനീകരണത്തിന്റെ അമ്പരപ്പിക്കുന്ന ഉറവിടം ഗ്ലാസ് കുപ്പികളുടെ ലോഹ മൂടികലെ പോളിസ്റ്റർ അധിഷ്ഠിത പെയിന്റാണെന്നും കണ്ടെത്തി.
ഭക്ഷണം, പരിസ്ഥിതി, തൊഴിൽ ആരോഗ്യം, സുരക്ഷ എന്നിവക്കായുള്ള ഫ്രഞ്ച് ഏജൻസിയുമായി പഠന സഹ-രചയിതാവായ അലക്സാണ്ടർ ഡെഹൗട്ട് പറഞ്ഞു. മലിനീകരണത്തിന്റെ പ്രധാന ഉറവിടം മൂടികളാണെന്ന് സംശയിക്കപ്പെട്ടു. കാരണം പാനീയങ്ങളിൽ വേർതിരിച്ചെടുത്ത കണികകളിൽ ഭൂരിഭാഗവും മൂടികളുടെ നിറത്തിന് സമാനമായിരുന്നുവെന്ന് പഠനത്തിൽ കണ്ടെത്തി.
ഉപഭോക്തൃ ഉൽപന്നങ്ങളിൽ മനഃപൂർവ്വം ചേർത്തതോ വലിയ പ്ലാസ്റ്റിക്കുകൾ വിഘടിപ്പിക്കുന്നതിലൂടെ ലഭിക്കുന്നതോ ആയ ചെറിയ പ്ലാസ്റ്റിക് കഷ്ണങ്ങളാണ് മൈക്രോപ്ലാസ്റ്റിക്സ്. ഈ കണികകളിൽ 16,000 പ്ലാസ്റ്റിക് രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. അവ ഗുരുതരമായ ആരോഗ്യ അപകടങ്ങൾ സൃഷ്ടിക്കുന്നു. മനുഷ്യശരീരത്തിലുടനീളം ഈ പദാർത്ഥം കണ്ടെത്തിയിട്ടുണ്ട്. തലച്ചോറിൽ തടസ്സങ്ങൾ ഉണ്ടാക്കുന്ന ന്യൂറോടോക്സിസന്റാണ് ഇത്. ഇത് ഹൃദയാഘാതത്തിനും കാൻസറിനുമുള്ള സാധ്യത വർധിപ്പിക്കുന്നു.
സമീപ വർഷങ്ങളിലെ പരിശോധനകളിൽ വിവിധ ഭക്ഷണങ്ങളിലും പാനീയങ്ങളിലും സ്ഥിരമായി മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പാക്കേജിങ് മലിനീകരണത്തിന്റെ ഉറവിടവുമാണെന്ന് തിരിച്ചറിഞ്ഞു. പുതിയ പഠനത്തിലെ ഗവേഷകർ വെള്ളം, ഗ്ലാസ്, ലോഹം, ഇഷ്ടിക കുപ്പികൾ എന്നിവയിലെ പാനീയങ്ങൾ പരിശോധിച്ചപ്പോൾ എല്ലാത്തിലും മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം ഉണ്ടായിരുന്നു.
ഗ്ലാസ് കുപ്പികളിലെ അളവ് ഏറ്റവും ഉയർന്നതായിരുന്നു. പ്ലാസ്റ്റിക്കിനേക്കാൾ ഏകദേശം 50 മടങ്ങ് കൂടുതലായിരുന്നു അത്. ഗ്ലാസ് കുപ്പികളിൽ ലോഹ മൂടികളാണ് ഉപയോഗിച്ചത്. പ്ലാസ്റ്റിക് കുപ്പികളിലാവട്ടെ പ്ലാസ്റ്റിക് മൂടികളുമായിരുന്നു.
പാനീയങ്ങളിൽ കണ്ടെത്തിയ മൈക്രോപ്ലാസ്റ്റിക് ശകലങ്ങൾ പെയിന്റുമായി പൊരുത്തപ്പെടുന്നതായി തോന്നിയതിനാലാണ് തങ്ങളെ മൂടികളിലേക്ക് നയിച്ചതെന്ന് ഗവേഷകർ പറഞ്ഞു. സൂക്ഷ്മപരിശോധനയിൽ മൂടികളുടെ പുറംഭാഗത്തുള്ള പെയിന്റിന്റെ മെറ്റീരിയൽ, നിറം, പോളിമെറിക് ഘടന എന്നിവ മൈക്രോപ്ലാസ്റ്റിക് പൊരുത്തപ്പെടുന്നുവെന്നും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.