ബി.ഡി.കെ ബഹ്റൈൻ അനുശോചന യോഗത്തിൽ നിന്ന്
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) സ്ഥാപകനും സംസ്ഥാന പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കരന്റെ നിര്യാണത്തിൽ ബി.ഡി.കെ ബഹ്റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കേരളീയ സമാജം ബാബുരാജ് ഹാളിൽ അനുശോചനയോഗം സംഘടിപ്പിച്ചു.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ, രക്തദാന സന്നദ്ധ മേഖലയില്‍ അദ്ദേഹം സൃഷ്ടിച്ചത് വിപ്ലവകരമായ മുന്നേറ്റമായിരുന്നു. ലക്ഷക്കണക്കിന് രോഗികള്‍ക്ക് ആശ്വാസം പകര്‍ന്നുകൊടുക്കാൻ ബി.ഡി.കെക്ക് സാധിക്കുന്നുണ്ട്.
ബഹ്റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ബി.ഡി.കെ ബഹ്റൈൻ രക്ഷാധികാരി ഡോ. പി.വി. ചെറിയാൻ, ചെയർമാൻ കെ.ടി. സലിം, പ്രസിഡന്റ് റോജി ജോൺ, ജനറൽ സെക്രട്ടറി ജിബിൻ ജോയി, ട്രഷറർ സാബു അഗസ്റ്റിൻ, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ബിനു കുന്നന്താനം (ഒ.ഐ.സി.സി), ജവാദ് പാഷ (ഐ.സി.ആർ.എഫ്), മോഹിനി തോമസ് (ബി.കെ.എസ് വനിതാ വിങ്), പ്രവീൺ (വോയിസ് ഓഫ് ബഹ്റൈൻ), കോയിവിള മുഹമ്മദ് കുഞ്ഞു (കൊല്ലം പ്രവാസി അസോസിയേഷൻ), മിനി റോയി (വേൾഡ് മലയാളി ഫെഡറേഷൻ), ഇടത്തോടി ഭാസ്കരൻ, റഷീദ് മാഹി, സുബീഷ് നട്ടൂർ, മണികുട്ടൻ കൂടാതെ മറ്റു വിവിധ സംഘടനാ പ്രവർത്തകരും അനുശോചനമറിയിച്ച് സംസാരിച്ചു. ബി.ഡി.കെ ബഹ്റൈൻ ചാപ്റ്ററിന്റെ ഭാരവാഹികൾ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, പ്രവർത്തകർ എന്നിവരും അനുശോചന യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.