സെവൻ ആർട്സ് കൾച്ചറൽ ഫോറം സംഘടിപ്പിച്ച അനുശോചന യോഗത്തിൽനിന്ന്
മനാമ: ബഹ്റൈനിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനും സെവൻ ആർട്സ് കൾച്ചറൽ ഫോറത്തിന്റെ രക്ഷാധികാരിയുമായ മോനി ഒടിക്കണ്ടത്തിലിന്റെ മകൻ മെർവിൻ തോമസ് മാത്യുവിന്റെ ആകസ്മിക വേർപാടിൽ സെവൻ ആർട്സ് കൾച്ചറൽ ഫോറം അനുശോചനം രേഖപ്പെടുത്തി. ഓറ ആർട്സിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ജേക്കബ് തേക്കുതോട്, മുൻ കെ.സി.എ പ്രസിഡന്റ് സേവി മാത്തുണി, എൻ.എസ്.എസ് വൈസ് പ്രസിഡന്റ് അനിൽ യു.കെ, ചെയർമാൻ മനോജ് മയ്യന്നൂർ, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടിവ് കമ്മിറ്റി മെംബർ ബിജു ജോർജ്, സാമൂഹ്യപ്രവർത്തകനായ ഇ.വി. രാജീവൻ, സെക്രട്ടറി ബൈജു മലപ്പുറം, രക്ഷാധികാരി എം.സി. പവിത്രൻ, ട്രഷറർ തോമസ് ഫിലിപ്പ്, വൈസ് പ്രസിഡന്റുമാരായ സത്യൻ കാവിൽ, ബിബിൻ മാടത്തേത്ത്, ജോയന്റ് സെക്രട്ടറി ജയേഷ് താന്നിക്കൽ, അബ്ദുൽ മൻഷീർ, ചാരിറ്റി സെക്രട്ടറി മണിക്കുട്ടൻ, സ്പോർട്സ് സെക്രട്ടറി ജയ്സൺ വർഗീസ്, സുനീഷ് കുമാർ, ലേഡീസ് വിങ് കോഓഡിനേറ്റർ മുബീന മൻഷീർ, ഗോപാലൻ വി.സി, മനോജ് പീലിക്കോട്, ഹുസൈൻ വയനാട്, ഷറഫ് കുഞ്ഞി, ദീപു ഇടുക്കി, അബ്ദുൽ സലാം, ജോർജ് ബാബു, സജീവ് പാറക്കൽ, എബി വർഗീസ്, സുനി ഫിലിപ്പ്, മായ അച്ചു തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.