കാരുണ്യം വാട്സ്ആപ് ഗ്രൂപ് ബഹ്റൈൻ ലോഗോ പ്രകാശനചടങ്ങിൽനിന്ന്
മനാമ: ബഹ്റൈന്റെ പ്രവാസ ഭൂമികയിൽ ഒരു വർഷക്കാലമായി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന കാരുണ്യം വാട്സ്ആപ് ഗ്രൂപ്പിന്റെ ലോഗോ പ്രകാശനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. മുഖ്യാതിഥിയായ ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു. ഇ.വി. രാജീവൻ, മനോജ് മയ്യന്നൂർ എന്നിവർ വിശിഷ്ടാതിഥികളായി. അൻവർ നിലമ്പൂർ നേതൃത്വം നൽകി.
ഗോപാലൻ വി.സി ആമുഖ പ്രസംഗവും നടത്തി. ഭാരവാഹികളായി ചെയർമാൻ അബ്ദുൽ ഹമീദ്, പ്രസിഡന്റ് സിബി കുര്യൻ തോമസ്, ജനറൽ സെക്രട്ടറി ദിവ്യ ഗോപകുമാർ, ട്രഷറര്‍ നൗഷാദ് ഹസൻ, വൈസ് പ്രസിഡന്റ് സുനീഷ് എം എസ്, ജോയന്റ് സെക്രട്ടറി വിമല പേരാമ്പ്ര, രക്ഷാധികാരികളായി ഇ.വി രാജീവൻ, ഗോപാലൻ വി.സി, അൻവർ നിലമ്പൂർ, സലിം മാമ്പ്ര, ചാരിറ്റി കൺവീനർ ഹറഫ് അലി കുഞ്ഞ്, എന്റർടൈൻമെന്റ് സെക്രട്ടറി മുഹമ്മദ് തൻസീർ, ജനറൽ കോഓഡിനേറ്റർ മായ അച്ചു, എക്സിക്യൂട്ടീവ് മെംബർമാരായി പ്രകീഷ് ബാല, ദിൽജിത്ത് പേരാമ്പ്ര, ഷൈലജാൻ ടി.എം, ഷംല നാസർ, സഫീന ഹസൻ കുഞ്ഞ് എന്നിവർ ചുമതലയേറ്റു.
മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, മെർവിൻ മോനി ഒടിക്കണ്ടത്തിൽ, അബൂബക്കർ വയലിൽ, രാജൻ പേരാമ്പ്ര എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ചു. സാമൂഹികപ്രവർത്തകരായ അജി പി ജോയ്, രാജേഷ് പെരുങ്കുഴി, റിജോയ് മാത്യു, അനിമോൻ വാണിയേലിൽ, മൊയ്ദീൻ കരുളായി എന്നിവർ സന്നിഹിതരായി. ടീം തരംഗിന്റെ ഗാനമേളയും അരങ്ങേറി. ട്രഷറർ നൗഷാദ് ഹസൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.