മനാമ: ബഹ്റൈനിലെ സംസ്കാരിക ജീവകാരുണ്യ സംഘടനയായ പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശ്ശേരി (പാൻ) ഈ വർഷത്തെ ഓണാഘോഷം ‘ഓണം പൊന്നോണം2025’ ബി.എം.സി ഹാളിൽ സെപ്റ്റംബർ അഞ്ചാം തീയതി നടത്തപ്പെടുന്നു.
പരിപാടിയിൽ ഓണസദ്യ, തിരുവാതിര, ഒപ്പന, കലാകായിക മത്സരങ്ങൾ എന്നിവയുണ്ടാകും. മുഖ്യാതിഥിയായി ബഹ്റൈനിലെ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് സ്മിത ജെൻസൺ പങ്കെടുക്കുമെന്നും പാൻ പ്രസിഡന്റ് പോളി പറമ്പി, സെക്രട്ടറി ഡേവിസ് മഞ്ഞളി, പ്രോഗ്രാം കൺവീനർ റൈസൻ വർഗീസ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.