ജിജി ജോണിന് വികാരി പ്രജീഷ് മാത്യു മെമന്റോ കൈമാറുന്നു
കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജിജി ജോണിന് മലങ്കര ഇവാഞ്ചലിക്കൽ കുവൈത്ത് ഇടവക യാത്രയയപ്പ് നൽകി. ഇടവക വൈസ് പ്രസിഡന്റായിരുന്നു ജിജി ജോൺ. ഇടവക വികാരി പ്രജീഷ് മാത്യു അധ്യക്ഷതവഹിച്ചു.
ഇടവകക്ക് നൽകിയ സേവനത്തിന് വികാരി നന്ദി പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് മൃദുൻ ജോർജ്, രാഗിൽ രാജ്, ജേക്കബ് ഷാജി, ജോളി ജോൺ, ജോൺസൻ മാത്യു, ടെൻസി എബ്രഹാം, സോണറ്റ് ജസ്റ്റിൻ, സിനിമോൾ ചാക്കോ, ജോസ് തോമസ് എന്നിവർ ആശംസകൾ അറിയിച്ചു. യോഗത്തിൽ ജിജി ജോണിനെ പൊന്നാട അണിയിച്ചു ആദരിച്ചു. ഇടവകയുടെ മെമന്റോയും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.