കുവൈത്ത് സിറ്റി: വെസ്റ്റ് ബാങ്കും ജോർഡൻ താഴ്വരയും കൂട്ടിച്ചേർക്കാനുള്ള ഇസ്രായേൽ നിർദേശത്തെ ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി ശക്തമായി അപലപിച്ചു. ഇസ്രായേൽ നടപടി മേഖലയുടെ സുരക്ഷക്ക് ഭീഷണിയും അന്താരാഷ്ട്ര, ഐക്യരാഷ്ട്രസഭാ പ്രമേയങ്ങളുടെ നഗ്നമായ ലംഘനവുമാണ്.നിരുത്തരവാദപരമായ ഇത്തരം നടപടികൾ മേഖലയിലും ലോകവ്യാപകമായും സംഘർഷങ്ങൾക്ക് കാരണമാകുകയും ഫലസ്തീൻ ജനതയുടെ കഷ്ടപ്പാടുകൾ വർധിപ്പിക്കുകയും ചെയ്യും. വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം വ്യക്തവും ഉറച്ചതുമായ നിലപാട് സ്വീകരിക്കണമെന്നും ജാസിം അൽ ബുദൈവി ആവശ്യപ്പെട്ടു. ഫലസ്തീൻ ജനതയെ പിന്തുണക്കുന്ന ജി.സി.സിയുടെ ഉറച്ച നിലപാടും അൽ ബുദൈവി ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.