കുവൈത്ത് സിറ്റി: നാട്ടിൽ അവധിക്കുപോയ കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തിൽ മരിച്ചു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ഓഡിയോളജിസ്റ്റായി ജോലി ചെയ്തു വരികയായിരുന്ന ദീപ്തി (40) യാണ് മരിച്ചത്. പയ്യോളി രണ്ടാം ഗേറ്റിന് സമീപം വടക്കയിൽ ‘കൃഷ്ണ’യിൽ സുജിത്തിൻ്റെ ഭാര്യയാണ്.
മലപ്പുറം കോട്ടക്കൽ എടരിക്കോട് പാലച്ചിറമാട് ദേശീയപാതയിൽ ദീപ്തിയും കുടുംബവും സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ശനിയാഴ്ചയാണ് അപകടം. ഗുരുതര പരിക്കേറ്റ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു.
13 വർഷമായി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ഓഡിയോളജിസ്റ്റാണ് ദീപ്തി. മേയ് 30 നാണ് നാട്ടിലേക്ക് പോയത്. അടുത്ത ആഴ്ച കുവൈത്തിൽ മടങ്ങി എത്താനിരിക്കെയാണ് അപകടം.
പിതാവ്: പ്രസന്നകുമാർ. മാതാവ്: ലതിക. മക്കൾ: അവന്തി, അർഥ്. സഹോദരി: ദീപിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.