കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് സംഘടിപ്പിക്കുന്ന ‘വേണു പൂർണിമ- 2025’ ആഗസ്ത് 28 ശുവൈഖ് കൺവെൻഷൻ സെന്ററിൽ നടക്കും. നേരത്തെ ആഗസ്ത് 22ന് തീരുമാനിച്ച പരിപാടി അതിഥികളുടെ സാഹചര്യം കണക്കിലെടുത്താണ് മാറ്റിയതെന്ന് ഭാരവാഹികൾ അറിയിച്ചു.
പരിപാടിയിൽ മികച്ച പൊതുപ്രവർത്തകനുള്ള പ്രഥമ രാജീവ് ഗാന്ധി പുരസ്കാരം എ.ഐ.സി.സി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ക്ക് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ സമർപ്പിക്കും. ചടങ്ങിൽ മുൻ മന്ത്രിയും കെ.പി.സി.സി വർക്കിങ് പ്രസിഡന്റുമായ എ.പി. അനിൽ കുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറിയും കുവൈത്ത് ചുമതലയുമുള്ള അഡ്വ. അബ്ദുൽ മുത്തലിബ്, മറിയ ഉമ്മൻചാണ്ടി എന്നിവരും പങ്കെടുക്കുമെന്ന് ഒ.ഐ.സി.സി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ജനറൽ സെക്രട്ടറി ബി.സ്. പിള്ള എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.