കുവൈത്ത് സിറ്റി: സമുദ്ര, പൊതു സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജനറൽ ഫയർ ഫോഴ്സ് തടി കപ്പലുകളിൽ പരിശോധന നടത്തി. കോസ്റ്റ് ഗാർഡ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ്, തുറമുഖ അതോറിറ്റി, ലേബർ ഫോഴ്സ്, പബ്ലിക് അതോറിറ്റി ഫോർ ദി എൻവയൺമെന്റ്, പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾചർ ആൻഡ് ഫുഡ് എന്നിവയുമായി സഹകരിച്ചായിരുന്നു പരിശോധന.
അഗ്നി പ്രതിരോധ പ്രോട്ടോകോൾ ലംഘനം, തൊഴിലാളികളെ അനുചിതമായി താമസിപ്പിക്കൽ, തീപിടിക്കുന്ന വസ്തുക്കളുടെ സുരക്ഷിതമല്ലാത്ത സംഭരണം, പാചക സ്റ്റൗകളുടെയും ഗ്യാസ് സിലിണ്ടറുകളുടെയും സാന്നിധ്യം തുടങ്ങി പരിശോധനയിൽ നിരവധി സുരക്ഷ ലംഘനങ്ങൾ കണ്ടെത്തി. ഇത് തീപിടിത്ത സാധ്യത ഗണ്യമായി വർധിപ്പിക്കുന്നതും തുറമുഖത്തിനും സമുദ്ര പരിസ്ഥിതിക്കും ഗുരുതര ഭീഷണി ഉയർത്തുന്നതുമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി. എല്ലാ കപ്പൽ ഉടമകളും അഗ്നി സുരക്ഷ ചട്ടങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകത ജനറൽ ഫയർ ഫോഴ്സ് ചൂണ്ടിക്കാട്ടി. അനധികൃത താമസ സൗകര്യങ്ങൾ അവസാനിപ്പിക്കുക, കപ്പലുകൾക്കിടയിൽ മതിയായ അകലം ഉറപ്പാക്കുക എന്നിവയും ഉണർത്തി. വേനൽ കനത്തതോടെ രാജ്യത്ത് തീപിടിത്ത കേസുകൾ വർധിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ജനറൽ ഫയർ ഫോഴ്സ് പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.