ഇ-സ്കൂട്ടർ യാത്രക്കാരെ നിരീക്ഷിക്കാൻ ഒമാനിൽ എ.ഐ ക്യാമറകൾ

മസ്കത്ത്: ഇ-സ്കൂട്ടർ യാത്രക്കാരെ നിരീക്ഷിക്കാൻ രാജ്യത്തെ പ്രധാന റോഡുകളിൽ എ.ഐ ക്യാമറകൾ സ്ഥാപിക്കുമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. എ.ഐ അധിഷ്ടിതമായി പ്രവർത്തിക്കുന്ന ട്രാഫിക് മോണിറ്ററിങ് സിസ്റ്റത്തിൽ ഇലക്ട്രിക് സ്കൂട്ടർ യാത്രക്കാരെ ഉൾപ്പെടുത്തും.

ക്യാമറയുടെ ഡിറ്റക്ഷൻ സോണുകളിലെ എല്ലാ റോഡ് ഉപയോക്താക്കളെയും ഉൾക്കൊള്ളുന്നതിനാണ് മോണിറ്ററിങ് സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ട്രാഫിക് നിയമങ്ങൾ പാലിക്കുന്നത് നിരീക്ഷിച്ച് എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - AI cameras in Oman to monitor e scooter passengers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.