അമേരിക്കയിലെ ഒമാൻ അംബാസഡാറയി ചുമതലയേറ്റ തലാൽ ബിൻ സുലൈമാൻ അൽ റഹ്ബി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അംഗീകാര പത്രങ്ങൾ കൈമാറിയപ്പോൾ
മസ്കത്ത്: അമേരിക്കയിലെ ഒമാൻ അംബാസഡറായി നിയമിതനായ തലാൽ ബിൻ സുലൈമാൻ അൽ റഹ്ബി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അംഗീകാരപത്രങ്ങൾ കൈമാറി. പ്രസിഡന്റുമായുള്ള കൂടികൂടിക്കാഴ്ചയിൽ, സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ആശംസകളും അറിയിച്ചു. സുൽത്താന്‍ ആത്മാർഥമായ ആശംസകൾ അറിയിക്കാൻ യു.എസ് പ്രസിഡന്റ് അംബാസഡറോട് ആവശ്യപ്പെട്ടു.
അദ്ദേഹത്തിന്റെ തുടർച്ചയായ ആരോഗ്യത്തിനും ക്ഷേമത്തിനും സുൽത്താനേറ്റിലെ സർക്കാറിനും ജനങ്ങൾക്കും പുരോഗതിയും സമൃദ്ധിയും നേരുന്നെന്ന് അദ്ദേഹം പറഞ്ഞു.രണ്ട് സൗഹൃദരാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാനുള്ള പിന്തുണയും ട്രംപ് വാഗ്ദാനം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും പൊതുതാൽപര്യങ്ങൾ നിറവേറ്റുന്നതിനായി എല്ലാ മേഖലകളിലും സഹകരണത്തിനുള്ള സുൽത്താനേറ്റിന്റെ താൽപര്യം അംബാസഡർ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.