മലയാളം മിഷൻ ഒമാൻ മസ്കത്തിൽ സംഘടിപ്പിച്ച മലയാള മാമാങ്കത്തിലേക്കുള്ള ക്ഷണക്കത്ത് വി.എസ്. അച്യുതാനന്ദന് ഭാരവാഹികൾ കൈമാറുന്നു (ഫയൽ ചിത്രം)
മസ്കത്ത്: വി.എസ്. അച്യുതാനന്ദനെ മലയാളം ഒമാൻ ചാപ്റ്റർ അനുസ്മരിച്ചു. പ്രവാസി മലയാളികളായ കുട്ടികൾക്കുവേണ്ടി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദനാണ് മലയാളം മിഷൻ പദ്ധതിക്ക് തുടക്കം കുറിച്ചത്. ‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് പ്രവർത്തനം ആരംഭിച്ച മലയാളം മിഷന്റെ ഒമാനിലെ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്വം കേരള സർക്കാർ ഏൽപ്പിച്ചത് മലയാളം ഒമാൻ ചാപ്റ്ററിനെയായിരുന്നു. ഒമാനിൽ ഉടനീളം പ്രവർത്തനങ്ങൾ ആരംഭിച്ച മലയാളം മിഷൻ ഏറ്റവും മികച്ച കേന്ദ്രമായി ഒമാനെ സർക്കാർ തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച മലയാളം മിഷൻ പ്രവാസി സംഗമത്തിൽ പങ്കെടുത്ത മലയാളം ഒമാൻ ചാപ്റ്റർ ഭാരവാഹികളായ മുഹമ്മദ് അൻവർ ഫുല്ല, രതീഷ് പട്ടിയാത്ത്, സാദാന്ദൻ എടപ്പാൾ, അജിത് പനിച്ചിയിൽ, അബ്ദുൽ അസീസ്, ബിനു കെ. സാം എന്നിവർ വി.എസ്. അച്യുതാന്ദനെ സന്ദർശിക്കുകയും ആദരവ് അർപ്പിക്കുകയും ചെയ്തിരുന്നു. ലോകത്തിലെ എല്ലാ മലയാളികളും എന്നും ഓർക്കപ്പെടുന്ന നേതാവായിരിക്കും വി.എസെന്ന് മലയാളം ഒമാൻ ചാപ്റ്റർ അനുസ്മരിച്ചു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.