സലാലയിൽ മലകയറ്റത്തിനിടെ പരിക്കേറ്റയാളെ രക്ഷിച്ചപ്പോൾ
സലാല: സലാലയിൽ മലകയറ്റത്തിനിടെ പരിക്കേറ്റയാളെ ഒമാൻ അധികൃതർ രക്ഷപ്പെടുത്തി. ദോഫാർ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് ഡിപ്പാർട്മെന്റിലെ രക്ഷാപ്രവർത്തകരും ആംബുലൻസ് സംഘവുമാണ് വ്യാഴാഴ്ച രക്ഷാപ്രവർത്തനം നടത്തിയത്.സലാലയിലെ ജനപ്രിയ ഹൈക്കിങ് മേഖലക്കടുത്ത് ദുർഘടമായ ഭൂപ്രദേശത്താണ് സംഭവം നടന്നത്.നേരിയ പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് അടിയന്തര വൈദ്യസഹായം നൽകി.ഖരീഫ് സീസണിൽ പാതകളിൽ വഴുക്കൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മലകയറ്റമടക്കമുള്ളവ നടത്തുന്നവർ ആവശ്യമായ മുൻകരുതലുകൾ എടുക്കാനും സുരക്ഷാനടപടികൾ ഉറപ്പാക്കാനും അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.