മസ്കത്ത്: അൽ വുസ്ത ഗവർണറേറ്റിന്റെ വിലായത്തുകളിലുടനീളമുള്ള വികസനപദ്ധതികൾക്കായി 15 കരാറുകളിൽ ഒപ്പുവെച്ചു. പദ്ധതികളുടെ ആകെ ചെലവ് 43 ലക്ഷം റിയാലിൽ അധികമാണ്. അൽ വുസ്ത ഗവർണർ ശൈഖ് അഹമ്മദ് ബിൻ മുസല്ലം ജദ്ദാദ് അൽ കാതിരിരിയും വിവിധ കമ്പനികളുടെ പ്രതിനിധികളുമാണ് കരാറുകളിൽ ഒപ്പിട്ടത്.
വിലായത്തുകളിലെ നിരവധി മുൻഗണനാപദ്ധതികൾ ടെൻഡറുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൈമയിലെ റെസിഡൻഷ്യൽ പ്ലാനിന്റെ ആദ്യ ഘട്ടത്തിന്റെ ഓർഗനൈസേഷനും വികസനവും, ഹൈമയിലെ അൽ അജൈസ് ഗ്രാമ ജലാശയത്തിന്റെ വികസനവും സൗന്ദര്യവത്കരണവും, അൽ അജൈസ്, അബു മുദബി ഗ്രാമങ്ങളിൽ പാർക്കുകൾ സ്ഥാപിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്ലാന്റ് നഴ്സറി, തെരുവുവിളക്ക് തൂണുകൾ വിതരണം ചെയ്യൽ എന്നിവയാണ് ഹൈമയിലെ മറ്റ് പദ്ധതികൾ.
മാഹൂത്തിൽ സെൻട്രൽ മാർക്കറ്റിന്റെ നിർമാണം, മാഹൂത്തിലെ വാദി അൽ സെയിൽ പാർക്കിന്റെ ആദ്യഘട്ട നിർമാണം, മാഹൂത്തിലെയും അൽ ജാസിറിലെയും വിലായത്തുകളിൽ ഒട്ടക റേസിങ് ട്രാക്ക് പ്ലാറ്റ്ഫോം നിർമിക്കൽ എന്നിവയും കരാറുകളിൽ ഉൾപ്പെടുന്നു.
കൂടാതെ, വടക്കൻ, തെക്കൻ അൽ ഗുബ്ര പ്രദേശങ്ങളിൽ പാർക്ക് നിർമിക്കും. വിലായത്തുകളുടെയും അൽ വുസ്ത മുനിസിപ്പാലിറ്റിയുടെയും നിരവധി കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ, ഗവർണറേറ്റിലെ സാങ്കേതിക, ഭരണ പിന്തുണ സേവനങ്ങൾക്കായുള്ള കരാർ എന്നിവയും കരാറുകളിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.