പിടിയിലായ ഇത്യോപ്യക്കാർ
മസ്കത്ത്: അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് പിടികൂടി.
അല്‍ വുസ്ത ഗവര്‍ണറേറ്റിലെ മഹൂത വിലായത്തില്‍നിന്ന് ഇത്യോപ്യ പൗരന്മാരായ ഒമ്പത് പേരെയാണ് ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് ഹൈമ സ്പെഷ്ല്‍ ടാസ്ക് പൊലീസ് യൂനിറ്റുമായി നടത്തിയ ഓപറേഷനിലൂടെ പിടികൂടിയ നിയമവിരുദ്ധ കുടിയേറ്റത്തിനെതിരായ ശക്തമായ നടപടികളുടെ ഭാഗമായാണ് ഈ സംഘത്തെ അറസ്റ്റ് ചെയ്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
നിയമനടപടികള്‍ നടന്നുവരികയണെന്ന് പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ ദിവസവും വടക്കന്‍ ബാത്തിന, മുസന്ദം ഗവര്‍ണറേറ്റുകളില്‍ കടല്‍ വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച വിദേശികളെ കോസ്റ്റ് ഗാര്‍ഡ് പൊലീസ് പിടികൂടിയിരുന്നു. ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യക്കാരാണ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.