സലാല: മുൻ മുഖ്യമന്ത്രി വി.എസ്.അച്ച്യുതാനന്ദന്റെ വിയോഗത്തിൽ അനുസ്മരണം സംഘടിപ്പിച്ച് കൈരളി സലാല. കൈരളി ഹാളിൽ നടന്ന പരിപാടിയിൽ വിവിധ സംഘടന പ്രതിനിധികൾ ഉൾപ്പടെ നൂറു കണക്കിനാളുകൾ സംബന്ധിച്ചു. കൈരളി പ്രസിഡന്റ് മൻസൂർ പട്ടാമ്പി പരിപാടിക്ക് അധ്യക്ഷത വഹിച്ചു. വിവിധ സാമൂഹ്യ സാംസ്കാരിക സംഘടന ഭാരവാഹികളായ ഡോ.കെ.സനാതനൻ, കെ.സുദർശനൻ, റഷീദ് കൽപറ്റ, ഡോ. നിഷ്താർ, ജി.സലിംസേട്ട്, അബ്ദുല്ല കരുനാഗപ്പള്ളി, ഹരികുമാർ ചേർത്തല, റഫീഖ് ചാവക്കാട്, അബ്ദുൽ സലാം, ഷിജു ശശിധരൻ കെ.കെ.രമേഷ് കുമാർ, ഡോ. വിപിൻ ദാസ്, ഹേമ ഗംഗാധരൻ, എ.കെ.പവിത്രൻ, അംബുജാക്ഷൻ മയ്യിൽ, ഗംഗാധരൻ അയ്യപ്പൻ, സിജോയ് പേരാവൂർ, എന്നിവർ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് വി.എസിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. കൈരളി ജനറൽ സെക്രട്ടറി ലിജോ ലാസർ സ്വാഗതവും സീന സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.