മസ്കത്ത്: സുൽത്തനേറ്റിന്റെ ദേശീയ വിമാന കമ്പനിയായ ഒമാൻ എയറിന്റെ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്. നേരിട്ടുള്ള റൂട്ടുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ മൂന്നിരട്ടി ഉയർച്ചയാണുണ്ടായിരിക്കുന്നത്.
2024 ജൂണിൽ 75,000 ആയിരുന്നത് ഈ വർഷം ജൂണിൽ രണ്ട് ലക്ഷം ആയി ഉയർന്നു.മൊത്തം യാത്രക്കാരിൽ 58 ശതമാനം പേരും ഒമാനിൽ നേരിട്ട് എത്തുന്ന ഇൻബൗണ്ട് യാത്രക്കാരായിരുന്നു. ഇത് യാത്രാ ലക്ഷ്യസ്ഥാനമെന്ന നിലയിലുള്ള രാജ്യത്തിന്റെ വളർച്ചയാണ് എടുത്തുകാണിക്കുന്നത്. റൂട്ട് ഒപ്റ്റിമൈസേഷനിലും മാർക്കറ്റിങ് ലക്ഷ്യങ്ങളിലുമുള്ള എയർലൈനിന്റെ ശ്രദ്ധയാണ് ഈ നാഴികക്കല്ല് മറികടക്കാൻ സഹായിച്ചതെന്ന് ഒമാൻ എയറിന്റെ ചീഫ് കൊമേഴ്സ്യൽ ഓഫീസർ മൈക്ക് റട്ടർ പറഞ്ഞു.
ഫ്ലീറ്റ് നവീകരണത്തിലും റൂട്ട് വികസനത്തിലും ഒമാൻ എയർ നിക്ഷേപം നടത്തിവരികയാണ്. ആംസ്റ്റർഡാമിലേക്ക് നേരിട്ടുള്ള വിമാന സർവിസുകൾ ആരംഭിക്കുക, യൂറോപ്യൻ വിപണിയിലേക്ക് പുതിയ പ്രവേശനം തുറക്കുക, ഒക്ടോബർ മുതൽ ലണ്ടനിലേക്ക് ദിവസേന രണ്ടുതവണ വിമാന സർവീസുകൾ പുനരാരംഭിക്കുക എന്നിവയാണ് സമീപകാല നടപടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.