വെസ്​റ്റ്​ ബാങ്കിനുമേൽ അധികാരം സ്ഥാപിക്കൽ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം -ഒമാൻ

മസ്കത്ത്: ഫലസ്​തീനിലെ വെസ്​റ്റ്​ ബാങ്കിന്മേൽ പരമാധികാരം അടിച്ചേൽപ്പിക്കാനുള്ള​ ഇസ്രായേൽ പാർലമെൻറായ ‘നെസെറ്റ്’​ അംഗീകാരം നൽകിയതിനെ ഒമാൻ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് ഒമാൻ വിശേഷിപ്പിച്ചു. ഇത്തരം നടപടികൾ അന്താരാഷ്ട്ര നിയമസാധുതയെ ദുർബലപ്പെടുത്തുമെന്നും, മിഡിൽ ഈസ്റ്റിൽ ശാശ്വത സമാധാനത്തിനുള്ള സാധ്യതകളെ ഇല്ലാതാക്കുമെന്നും, സ്വയം നിർണ്ണയാവകാശത്തിനും ദ്വിരാഷ്ട്ര പരിഹാരത്തിനുമുള്ള ഫലസ്തീൻ ജനതയുടെ അവകാശത്തെ ലംഘിക്കുമെന്നും ഒമാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് ഗസ്സയിൽ, ഭക്ഷണവും മരുന്നും പോലുള്ള മാനുഷിക സഹായങ്ങൾ തടസ്സപ്പെടുത്തുന്നത് ഉൾപ്പെടെ, ഇസ്രായേൽ തുടർച്ചയായി ഉപരോധവും പട്ടിണി നയവും അടിച്ചേൽപ്പിക്കുന്നതിനെ ഒമാൻ അപലപിക്കുകയാണെന്ന് പ്രസ്താവന ആവർത്തിച്ച് വ്യക്തമാക്കി. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ വ്യക്തമായ ലംഘനമായ ഈ നടപടികളുടെ നിയമപരവും മാനുഷികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങൾക്ക് ഇസ്രായേലിനെ പൂർണമായും ഉത്തരവാദിയാക്കമെന്നും ഒമാൻ ആവർത്തിച്ചു.

Tags:    
News Summary - Oman condemn Israeli parliament's approval of annexing occupied West Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.